Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
ആംഗ്യം കാണിച്ചതും ആൾ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ആന്റിയോട് സംസാരിക്കാൻ തുടങ്ങി, ഞാൻ പതിയെ പതുങ്ങി ആന്റിയുടെ പിന്നിൽ എത്തി
"ഠോ.... "
ഞാൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതും ആന്റിയുടെ കയ്യിൽ ഇരുന്ന ചട്ടുകം താഴെ പോയി, ആൾ നന്നായി ഒന്ന് പേടിച്ചു, തിരിഞ്ഞു നോക്കി എന്നെ കണ്ടതും കിട്ടി കൈക്കിട്ട് ഒന്ന്
"പേടിപ്പിക്കുന്നോടാ പൊട്ടാ.... ഇപ്പൊ ഹാർട് അറ്റാക് വന്നു ചത്തുപോയേനെ... "
മുഖത്തു ഒരു ചിരി വന്നു അത് പറഞ്ഞപ്പോൾ, ഇതെല്ലാം കണ്ടു മാളുചേച്ചി ഇരുന്ന് ചിരിക്കുകയാണ്... ഞാനും നന്നായി ചിരിച്ചു
"ഹ്മ്മ്,.. എന്തിനാ ഇപ്പൊ ഇങ്ങു പോന്നത്.. ഇന്നലെ വന്നിട്ട് നിനക്ക് വീട്ടിൽ കേറാൻ പോലും സമയം ഇല്ലായിരുന്നല്ലോ"
ആൾ വീണ്ടും കലിപ്പ് മോഡിലായി
"ഇന്നലെ കുറച്ചു തിരക്കായതു കൊണ്ടല്ലേ എന്റെ ലീലക്കുട്ടി... അതല്ലേ ഞാൻ ഇന്ന് വന്നത് "
ഞാൻ നൈസായി ഒന്ന് സോപ്പിട്ടു
"നിന്റെ സോപ്പിടൽ ഒന്നും വേണ്ട, നീ ഇന്നും കൂടെ വന്നില്ലെങ്കിൽ നിന്നോട് മിണ്ടില്ല എന്ന് ഞാൻ ഉറപ്പിച്ചതാ "
"പിന്നെ അതൊക്കെ ചുമ്മാ... എന്റെ ആന്റിക്ക് എന്നോട് മിണ്ടാത്തെ ഇരിക്കാൻ പറ്റില്ല എന്നെനിക്കറിയില്ലേ "
ഞാൻ ആ താടിയിൽ ഒന്ന് കുലുക്കി... ഞാൻ അത് ചെയ്തപ്പോൾ ആ മുഖത്തൊരു ചിരി വന്നു,
"കഴിഞ്ഞോ ആന്റീടേം മോന്റേം സ്നേഹ പ്രകടനം, എങ്കിൽ എനിക്കൊരു ദോശ കൂടെ താ "
"ആഹാ നല്ല തട്ടാണല്ലേ... എനിക്കും വേണം"
ഞാൻ അവളുടെ പ്ലേറ്റിൽ കയ്യിടാൻ തുടങ്ങി,
"വേണേൽ വേറെ എടുത്തു കഴിച്ചോ. ഇത് തരില്ല "
"പിന്നെ ഞാൻ
💬 Comments
View all comments