Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
"ആവട്ടെ... "
ബിയർന്റെ കാര്യം കേട്ടപ്പോൾ എല്ലാവരുടെ മുഖത്തും ഭയങ്കര സന്തോഷം
"എടാ, ഞാൻ ഇന്ന് മാളു ചേച്ചിടെ വീട്ടിൽ പോകുവാ. വരാൻ സാധ്യത ഇല്ല "
"ആണോ, എന്നാ ശരി ചെല്ലു,ഞങ്ങൾ ഞങ്ങൾ 5 ബിയർ എടുത്തിരുന്നു ഇനീപ്പോ നിനക്ക് വേണ്ടല്ലോ "
ബിയർന്റെ കാര്യം കേട്ടപ്പോൾ എനിക്കും ഒരു സങ്കടം, പോണോ വേണ്ടയോ എന്ന് ഞാൻ ഒന്നു ആലോചിച്ചു, ആന്റിയുടെ മുഖം ഓർമ വന്നപ്പോൾ പോകാം എന്ന് തന്നെ വച്ചു
" പോകാതെ പറ്റില്ല, നിങ്ങൾ ഒരെണ്ണം ബാക്കി വച്ചാൽ മതി ഞാൻ നാളെ വന്നു അടിച്ചോളാം "
"ഓഹ് വേണ്ട.. ഞങ്ങൾ തന്നെ അടിച്ചോളാം "
അല്ലെങ്കിലും ആരെങ്കിലും മദ്യം ബാക്കി വെക്കുമോ, ഞാൻ പിന്നെ കുളിച്ചു ഡ്രെസ്സും മാറി മാളു ചേച്ചീടെ വീട്ടിലേക്കു പോയി
അവിടെ എത്തിയപ്പോൾ മുൻപിൽ ആരെയും കണ്ടില്ല, ഉമ്മറത്ത് വിളിക്ക് വച്ചിട്ടുണ്ട് വിളക്കിനു പിന്നിലായി ഒരു കൊരണ്ടിയും ഇരിക്കുന്നു. കണ്ടിട്ട് നാമം ജപിക്കൽ ഒക്കെ കഴിഞ്ഞു ഇപ്പൊ പോയതേ ഉള്ളു എന്ന് തോന്നുന്നു. വാതിൽ തുറന്നു കിടന്നതു കൊണ്ട് ഞാൻ അനുവാദം ഒന്നും ചോദിക്കാതെ അകത്തു കടന്നു
അടുക്കളയിൽ നിന്നും രണ്ടുപേരും സംസാരിക്കുന്ന ശബ്ദം കേൾക്കാം, ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അടുക്കളയിലേക്കു ചെന്നു, മാളു ചേച്ചി സ്ലാബിൽ കയറി ഇരുന്നു എന്തോ കഴിക്കുകയാണ് ആന്റി കയ്യിൽ ഒരു ചട്ടുകവും പിടിച്ചാണ് സംസാരിക്കുന്നതു
ഞാൻ കയറി ചെന്നത് പയ്യെ ആണെങ്കിലും ചേച്ചി എന്റെ എതിരെ ഇരുന്നത് കൊണ്ട് എന്നെ കണ്ടു, ഞാൻ മിണ്ടരുത് എന്ന് കൈ കൊണ്ട്
💬 Comments
View all comments