Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
പിന്നെ എനിക്ക് പറായുനുള്ളതെല്ലാം ഞാൻ തന്ന ഗിഫ്റ്റ് പറയും "
"ഡാ... എന്നാ ഞാൻ പൊയ്ക്കോട്ടേ സമയമായി "
"ആ ശരി നാളെ കാണാം... നാളെ വരൂല്ലോ അല്ലെ... "
"വരും "
"എന്നാ ശരി, എനിക്കും റൂമിൽ പോയിട്ട് മാളു ചേച്ചിടെ വീട്ടിൽ പോണം "
"ശരി "
അവൾ അതും പറഞ്ഞു നടന്നു, അവൾ പോകുന്നതും നോക്കി ഞാൻ നിന്നു, അവൾ ഒന്ന് തിരിഞ്ഞ് നോക്കണേ എന്നെന്റെ മനസ്സാഗ്രഹിച്ചു.... അവൾ കുറച്ചു നടന്നിട്ട് എന്നെ തിരിഞ്ഞ് നോക്കി ആ മിഴികളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു... എനിക്കപ്പോ തോന്നിയ സന്തോഷത്തിനു കണക്കില്ല
അവൾ എന്റെ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ തിരിച്ചു വണ്ടി എടുത്തു, ഞാൻ നേരെ നോക്കിയത് നിതിന്റെ മുഖത്തേക്ക് ... ഇവൻ ഇതെപ്പോ വന്നോ എന്തോ. അപ്പൊ ഇത്രയും നേരം ഞങ്ങൾ സംസാരിച്ചതെല്ലാം അവൻ കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു, കേൾക്കാൻ വഴിയില്ല. എന്തായാലും ഞാൻ അവനെ മൈൻഡ് ചെയ്യാതെ വണ്ടി എടുത്തു പോന്നു
റൂമിൽ എത്തിയപ്പോൾ അവന്മാർ എല്ലാം റൂമിലുണ്ട്,
" ഡാ ലക്ഷ്മിക്ക് എങ്ങനെ ഉണ്ട് "
ആഷിക്കാണ് ചോദിച്ചത്
"അവൾക്കു കുഴപ്പം ഒന്നും ഇല്ലടാ, പെട്ടന്ന് വണ്ടി വന്നപ്പോൾ പേടിച്ചതാ, ഞാൻ ബസ്റ്റാന്റിൽ കൊണ്ടേ വിട്ടിട്ടാ വന്നത് "
"ഹ്മ്മ്, പിന്നെ അവൾ വേറെ എന്തേലും പറഞ്ഞോ "
"വേറെ എന്ത് "
"എന്തെങ്കിലും "
"ഒന്നും പറഞ്ഞില്ല, നാളെ അറിയാം "
"ഹാ... എപ്പോഴാ ഞങ്ങൾക്കുള്ള ബിയർ വരുന്നത് "
അവന്മാർക്ക് അതാണ് പ്രധാനം
"വാങ്ങാം ശനിയാഴ്ച ആവട്ടെ "
💬 Comments
View all comments