Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
നേരെ പോലും നോക്കിയില്ല... അപ്പൊ ഞാൻ ഉറപ്പിച്ചതാ തിരിച്ചുവന്നാൽ നിന്നോട് മിണ്ടില്ലാ എന്ന്... അപ്പോളാ നിന്റെ സർപ്രൈസ്. ഞാൻ ഈ ഇടക്കൊന്നും ഇത്രയ്ക്കു സന്തോഷിച്ചിട്ടില്ല മോനെ.. "
ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു
"ഡാ ഞാൻ പറഞ്ഞു തീർക്കട്ടെ..
നീ അതിപ്പോ തുറക്കേണ്ട എന്ന് പറഞ്ഞെങ്കിലും എനിക്കപ്പോ തന്നെ കാണണം എന്ന് തോന്നി , അങ്ങനെ നടന്നുകൊണ്ടു തുറന്നു നോക്കിയതാ നേരെ നോക്കുമ്പോൾ എന്റെ മുന്നിൽ ഒരു ബസ്, ഞാൻ ഉറപ്പിച്ചതാ മരിച്ചു എന്ന്,... പിന്നെ കണ്ണ് തുറന്നു നോക്കുമ്പോ നീ എന്റെ മുൻപ് "
"ഇതാണ് മൂത്തവർ പറഞ്ഞാൽ കേൾക്കണം എന്ന് പറയുന്നത്... "
അവൾ എന്നെ സംശയത്തോടെ ഒന്ന് നോക്കി
"അതിനു നീ മൂത്തതാണ് എന്ന് ആര് പറഞ്ഞു.... അല്ല വേറൊരു കാര്യം ഇന്നെന്റെ ബർത്ത് ഡേ ആണെന്ന് ആരുപറഞ്ഞു "
"അതൊക്കെ ഞാൻ അറിയും മോളെ..."
"ഇന്ദുവിനോട് ഞാൻ ഇന്നലെ രാത്രി ആണ് പറഞ്ഞത് അപ്പൊ അവൾ ആകാൻ വഴി ഇല്ല... പിന്നെ ആര് "
ഞാൻ എല്ലാത്തിനും വെറുതെ ചിരിച്ചുകൊണ്ട് നിന്നതേ ഒള്ളു, ഇവളുടെ നിർത്താതെ ഉള്ള സംസാരം കേൾക്കാൻ നല്ല രസം
അവൾ കുറച്ചൊന്നു ആലോചിച്ചു
"ഓഹ് അപ്പൊ അതാണല്ലേ ഈ അനിയത്തിക്കുള്ള സമ്മാനത്തിന്റെ കാര്യം, ഞാൻ അങ്ങ് ചെല്ലട്ടെ വെച്ചിട്ടുണ്ട് കുരിപ്പിനു... "
അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്,
"അപ്പൊ എന്റെ പെണ്ണിന് ബുദ്ധി ഉണ്ട് "
"നിന്റെ പെണ്ണോ അതെപ്പോ മുതൽ "
അത് പറയുമ്പോളും അവളുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു
"ഒന്നൂല്ല അറിയാതെ വായിൽ വന്നതാ.
💬 Comments
View all comments