Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ.. "
ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു
"ചൂടാവല്ലേ ചെക്കാ.... നീ എന്താ വാങ്ങിയത് എന്നറിയാനുള്ള ആകാംഷ കൊണ്ട് നോക്കിയതാ "
"അവളുടെ ഒരു ആകാംഷ"
" ഡാ എന്നെ ഇവിടെ വിട്ടാൽ മതി ഞാൻ ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പൊയ്ക്കോളാം "
"അതെന്തിനാ ഞാൻ കൊണ്ടേ വിടാം "
"വേണ്ടടാ അറിയുന്ന ആരെങ്കിലും കാണും "
ചിന്തിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണെന്നു എനിക്കും തോന്നി,
"എന്നാൽ അങ്ങനെ ചെയ്യാം"
ഞാൻ വണ്ടി ഇടതുവശം ചേർത്ത് നിർത്തി, അവൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി, പിന്നെയും അവൾ പോകാൻ താല്പര്യം ഇല്ലാത്തത് പോലെ മടിച്ചു നിൽക്കുകയാണ്
"എന്താ മോളെ പോണില്ലേ... "
"ആ, പോണം "
അത് പറയുമ്പോൾ അവൾക്കൊരു വിഷമം ഉണ്ടായിരുന്നു, അവൾ എന്തോ പറയാൻ വന്നു പിന്നെ വേണ്ടാന്ന് വച്ചു
"ലച്ചു,.. നിനക്കെന്തെങ്കിലും പറയാനുണ്ടോ "
"അത്.... "
"നീ പറ മോളെ... "
"എടാ, ശരിക്കും നിന്റെ ഗിഫ്റ്റ് കിട്ടിയപ്പോൾ എന്റെ കിളി മുഴുവൻ പറന്നു പോയി.... "
അവൾ ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു
"ഞാൻ ഇന്നലെ മുതൽ നിന്നോട് പറയാൻ നോക്കുന്നതാ ഇന്ന് എന്റെ ബര്ത്ഡേ ആണെന്ന് പക്ഷെ നിന്നോട് ഒന്ന് സംസാരിക്കാൻ പറ്റണ്ടേ... "
എനിക്കിതൊക്കെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്, പക്ഷെ ഇപ്പൊ ചിരിച്ചാൽ അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത് പാതിക്കു നിർത്തി പോകും എന്നുള്ളത് കൊണ്ട് ചിരിച്ചില്ല
"ഇന്ന് രാവിലെയും നിന്നോട് പറഞ്ഞപ്പോൾ നീ ഒരു happy birthday പറഞ്ഞിട്ട് പോയി, എനിക്ക് ഭയങ്കര വിഷമമായി. വൈകിട്ട് കണ്ടപ്പോളും
💬 Comments
View all comments