0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

പറഞ്ഞപ്പോ അതിടാതെ വന്നിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല

ഞാൻ പിന്നെയും അവർ പോകുന്നത് നോക്കി, അപ്പോളാണ് ക്യാന്റീന്റെ മുൻപിൽ ഒരാൾ ചായയും കുടിച്ചു ഭിത്തിയിൽ ചാരി നിൽക്കുന്നത് കണ്ടത്, അരുൺ ചേട്ടൻ. ആരെങ്കിലും കണ്ടാൽ വെറുതെ ചാരി നിന്ന് ചായ കുടിക്കുകയാണെന്നേ കരുതു പക്ഷെ ആൾ രാവിലെ അനുവിനെ കാണാനുള്ള കഷ്ടപ്പാടിലാണ്

അത് കണ്ടപ്പോൾ ആ സങ്കടത്തിനിടയിലും എനിക്ക് ചിരി വന്നു. പിന്നെയും കുറച്ചു സമയം കഴിഞ്ഞപ്പോൾ എനിക്ക് പിന്നെ ക്ലാസ്സിൽ കേറാൻ തോന്നിയില്ല ഞാൻ റൂമിലേക്ക് തിരിച്ചു പോയി

പോയി കിടന്നു ഉറങ്ങാം എന്ന് കരുതിയെങ്കിലും അവുടെയും പരാജയപ്പെട്ടു, ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു

ഒരു 11മണി ആയപ്പോൾ ആഷിക് എന്നെ വിളിച്ചു

"ഡാ നീ ഇതെവിടാ, എന്താ കയറാത്തത് "

"ഒന്നൂല്ല കയറാൻ തോന്നിയില്ല "

"നിന്നെ വാണി മിസ്സ്‌ അന്വേഷിച്ചു, ഞാൻ നീ കേറിയില്ല എന്ന് പറഞ്ഞിട്ടുണ്ട് "

"വളരെ നന്ദി "

"നീ പെട്ടന്ന് വരാൻ നോക്കു, വന്നു ക്ലാസ്സിൽ കയറു "

"ഞാൻ ഇല്ലടാ, എനിക്കൊരു മൂഡ് ഇല്ല "

"ആ എന്തെങ്കിലും ചെയ്യ്, ഞാൻ വക്കുവാ "

അവൻ വച്ചു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും മാളുചേച്ചിയും വിളിച്ചു

"ഡാ "

ആ വിളിയിൽ തന്നെ ഒരു ദേഷ്യം ഉണ്ട്..

"നീ എന്താ ഇന്ന് കയറാത്തതു "

"ചേച്ചി... ഞാൻ പിന്നെ വിളിക്കാം "

ഞാൻ പതിവില്ലാതെ ചേച്ചിഎന്നു വിളിച്ചിട്ടാവും അവളുടെ അടുത്ത വിളിയിൽ ഒരു മയം ഉണ്ടായിരുന്നു

"എടാ, എന്താ പറ്റിയെ"

"ഒന്നൂല്ല ഞാൻ ഉച്ച

💬 Comments

View all comments