0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

കഴിഞ്ഞു വരാം "

"ഹ്മ്മ് വയ്യെങ്കിൽ കിടന്നോ, പക്ഷെ ഉച്ചക്ക് വരണം അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും "

"ആ വന്നേക്കാം "

"എന്നാ ശരി "

ചേച്ചി ഫോൺ വച്ചതും ഞാൻ പിന്നെയും കിടന്നു, ഒരു12മണി കഴിഞ്ഞപ്പോൾ കോളേജിലേക്ക് തന്നെ പോയ്‌ വിശപ്പില്ലാത്തതു കൊണ്ട് കഴിക്കാൻ നിന്നില്ല, സ്റ്റെപ് കയറി മുകളിൽ എത്തിയപ്പോൾ ലച്ചു അവിടെ നിൽക്കുന്നുണ്ട്, ആദ്യം നോക്കിയത് അവളുടെ കണ്ണിൽ ആണ് അത് ചെറുതായി നിറഞ്ഞു നിൽക്കുന്നു പിന്നെയാണ് അവളുടെ മൂക്കിൽ നോക്കുന്നത് , ആ മൂക്കിൽ നോക്കിയതും എന്റെ കണ്ണ് ഒന്ന് വിടർന്നു

ഞാൻ വാങ്ങിക്കൊടുത്ത മൂക്കുത്തി ആ മൂക്കിൽ തിളങ്ങുന്നു, ഞാൻ പെട്ടന്ന് തന്നെ നോട്ടം അവളുടെ മുഖത്തേക്കാക്കി, പെണ്ണ് നിറഞ്ഞ കണ്ണുമായി ഒരു നാണിച്ച ചിരി ചിരിച്ചു

ഞാൻ നടന്നു അവളുടെ അടുത്തേക്ക് എത്തി

"ലച്ചു.. "

"ഹ്മ്മ്... "

"നീ എന്താ രാവിലെ ഇത് ഇട്ടുകൊണ്ട് വരാത്തത് "

"എടാ ഞാൻ രാവിലെ വീട്ടിൽ നിന്നല്ലേ വന്നത്, അവിടെ നിന്ന് വരുമ്പോൾ എങ്ങനെ ഇതും ഇട്ടുകൊണ്ട് വരും. ചോദിക്കില്ലേ അവർ എവിടെ നിന്നാ ഇതെന്ന് "

അത് കേട്ടപ്പോളാണ് ഒരു സമാധാനം ആയത്.

"അത് നിനക്ക് രാവിലെ പറയാൻ പാടില്ലായിരുന്നോ "

"അതിന് ആ സമയത്തു എന്റൊപ്പം അനു ചേച്ചി ഇല്ലായിരുന്നോ. പിന്നെ ഞാൻ ഇവിടെ വന്നു നിനക്കായി വെയിറ്റ് ചെയ്തു നീ വന്നില്ല "

"അത് പിന്നെ... നിന്നെ രാവിലെ കണ്ടപ്പോൾ ഉണ്ടായ വിഷമത്തിൽ ക്ലാസ്സിൽ കേറാൻ തോന്നിയില്ല അപ്പൊ തിരിച്ചു റൂമിലേക്ക്‌ പോയി "

💬 Comments

View all comments