0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

"എന്തെങ്കിലും സ്വന്തമായി അങ്ങ് ചിന്തിച്ചു കൂട്ടും,.. നിനക്ക് എന്നോട് ഒന്ന് സംസാരിച്ചിട്ട് പോകാൻ പാടില്ലായിരുന്നോ "

അപ്പോളാണ് ഞാനും അത് ചിന്തിക്കുന്നത്, രാവിലെ അവളോട് ഒന്ന് സംസാരിക്കാൻ പോലും തോന്നിയില്ല ഞാൻ തന്നെ എല്ലാം ചിന്തിച്ചു കൂട്ടി പോയതാണ്

"അപ്പോ നിനക്കെന്നെ ഇഷ്ടമാണോ... അതുകൊണ്ടല്ലേ ഞാൻ തന്ന മൂക്കുത്തി ഇട്ടതു "

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തൊരു നാണം വന്നു, നാണിച്ചുള്ള ആ ചിരി കാണാൻ നല്ല രസമാണ്, ചിരിക്കുമ്പോൾ അവളുടെ നുണക്കുഴി നന്നായി തെളിഞ്ഞു വരുന്നു

ലച്ചു എന്തോ പറയാൻ ഒരുങ്ങി

"ഡാ മുത്തേ.... "

മാളുചേച്ചിയുടെ ശബ്ദം കെട്ടു ഞാൻ തിരിഞ്ഞു നോക്കി, അവൾ എന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്

"എടി തെണ്ടി ചേച്ചീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വച്ചു എന്നെ അങ്ങനെ വിളിക്കരുത് എന്ന് "

"ഞാൻ തോന്നിയത് വിളിക്കും, നീ ഇപ്പൊ ഇത് പറ നീ എന്തിനാ രാവിലെ ക്ലാസ്സിൽ കയറാതെ പോയത് "

ചെറിയ കലിപ്പിലാണ് ആൾ, ഞാൻ തിരിഞ്ഞു ലച്ചുവിനെ നോക്കി

"നീ അവളെ നോക്കാതെ ഉത്തരം പറയടാ "

"ഞാൻ എല്ലാം വൈകിട്ട് പറയാം നീ ഇപ്പൊ പോ "

"ഹ്മ്മ് ശരി, ... അല്ല ഇതാര് ലക്ഷ്മിയോ... എന്താ ഇവന്റെ ഒപ്പം "

ലച്ചു ഉത്തരം പറയാനാവാതെ നാണിച്ചു നിന്നതും മാളു വീണ്ടും സംസാരിച്ചു തുടങ്ങി

"അല്ല... നല്ല മൂക്കുത്തി ആണല്ലോ പുതിയതാണോ "

ലച്ചു നാണത്തോടെ സംസാരിച്ചു തുടങ്ങി

"അതെ മിസ്സേ,.. പുതിയതാ "

"എന്താ ആരെങ്കിലും വാങ്ങി തന്നതാണോ "

💬 Comments

View all comments