0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

അവൾ ഒന്നും അറിയാത്ത പോലെ ലച്ചുവിനോട് അഭിനയിച്ചു തകർക്കുകയാണ്, ലച്ചു എന്നെ ഒന്ന് ഇടം കണ്ണിട്ട് നോക്കി

"എന്റെ പോന്നു ചേച്ചിയല്ലേ. ഒന്ന് പോയിത്താടി "

"നീ പോടാ ഞാൻ എന്റെ സ്റ്റുഡന്റിനോടാണ് സംസാരിക്കുന്നതു വേണമെങ്കിൽ നീ പൊക്കോ "

അതും കൂടെ കേട്ടതോടെ ഇവളുടെ അഭിനയം പൊളിക്കാൻ ഞാൻ ഉറപ്പിച്ചു

"ലച്ചു, നിനക്ക് ഈ മൂക്കുത്തി സെലക്ട്‌ ചെയ്തത് ഞാൻ ആണ് പക്ഷെ അതിന് കാശ് മുടക്കിയത് ഈ മുതലാണ് "

ഞാൻ മാളുവിനെ നോക്കി പറഞ്ഞതും ലച്ചു അവളെ സംശയത്തോടെ നോക്കി, മാളു നിന്ന് ചിരിക്കുകയാണ്

"മിസ്സേ... "

"പറ മോളെ "

"മിസ്സാണോ ഇത് വാങ്ങിയത് "

"അത് പിന്നെ ഇവൻ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം എന്ന് പറഞ്ഞപ്പോൾ... "

അവർ സംസാരിച്ചു നിർത്തിയതും ഞാൻ സംസാരിക്കാൻ തുടങ്ങി

"കഴിഞ്ഞില്ലേ രണ്ടുപേരുടെയും സംസാരം, ഇനി നീ ഒന്ന് പോ മാളു. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ "

"ഇല്ല ഞങ്ങളുടെ സംസാരം കഴിഞ്ഞിട്ടില്ല, ഇപ്പോ ഞാൻ ഇവളെ കൊണ്ടുപോവുകയാ. എനിക്ക് അവളോട്‌ കുറച്ചു പറയാനുണ്ട് "

എന്റെ മറുപടിക്ക് കാത്തുനിക്കാതെ അവൾ ലച്ചുവിനെയും കൂട്ടി നടന്നു നീങ്ങി, ഞാൻ അണ്ടി പോയ അണ്ണാനെ പോലെ ആ വരാന്തയിൽ നിന്നു. ഒരു രണ്ടു മിനിറ്റ് കൂടെ താമസിച്ചു ആ പിശാശ് വന്നിരുന്നെങ്കിൽ ലച്ചുവിന്റെ വായിൽ നിന്നും ഇഷ്ടമാണ് എന്ന് കേൾക്കാമായിരുന്നു അത് നശിപ്പിച്ചു കയ്യിൽ തന്നു

ഞാൻ പിന്നെ വൈകിക്കാതെ ക്ലാസ്സിലേക്ക് പോയി, ക്ലാസ്സിൽ എത്തിയതും പറയാതെ പോയതിനു അവന്മാരുടെ വക തെറി കെട്ടു. എനിക്ക്

💬 Comments

View all comments