0%

Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]

എങ്ങനെ എങ്കിലും വൈകിട്ടാവണം ലച്ചുവിനെ കാണണം എന്ന ആഗ്രഹം ആയിരുന്നു

വൈകിട്ടും കണ്ടപ്പോൾ അവളുടെ ഒപ്പം കൂട്ടുകാരികൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അധികം സംസാരിക്കാൻ പറ്റിയില്ല, അന്ന് രാത്രി ഞാൻ അവളെ അങ്ങോട്ട്‌ ഫോൺ വിളിച്ചു

"ലച്ചു... "

"ഹ്മ്മ് "

പെണ്ണിന് ഇത്രയും നാൾ ഇല്ലാതിരുന്ന നാണമാണ് ഇപ്പൊ,

"ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടിയില്ല "

"എന്താ "

"എന്നെ ഇഷ്ടമാണോ എന്ന് "

കുറച്ചു സമയം അവൾ ഒന്നും പറഞ്ഞില്ല, എനിക്കാണെങ്കിൽ ടെൻഷൻ അടിച്ചിട്ട് എന്റെ ചങ്കിടിപ്പ് എന്റെ ചെവിയിൽ കേൾക്കാം എന്ന അവസ്ഥ

"ലച്ചു.. പറ എന്നെ ഇഷ്ടമാണോ "

"മ്മ് "

അവൾ അതിനു ഒന്ന് മൂളി, അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി എങ്കിലും അവളുടെ വായിൽ നിന്നും ഇഷ്ടമാണ് എന്ന് കേൾക്കാൻ ഒരു ആഗ്രഹം

"മൂളാനല്ല, വാ തുറന്നു പറ "

"ഇഷ്ടമാണ് "

അവൾ ഒരു പതിഞ്ഞ താളത്തിൽ പറഞ്ഞു

"ശരിക്കും "

"മ്മ് "

"മൂളാതെ വാ തുറന്ന് പറയടി "

"ആ ശരിക്കും "

ഇപ്പൊ കുറച്ചു ഒച്ച കൂട്ടി കലിപ്പിലാണ് സംസാരം, എനിക്കിതൊക്കെ കേൾക്കുമ്പോൾ തുള്ളിച്ചാടാൻ തോന്നുന്നുണ്ട്

അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും....

💬 Comments

View all comments