Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
ഡ്രൈവറാണ്, തെറ്റ് അവളുടെ ഭാഗത്തായിട്ടും അയാൾ അവളെ ഒന്നും പറഞ്ഞില്ല ചിലപ്പോ അവളുടെ പേടിച്ച മുഖം കണ്ടിട്ടാവും
"ഇല്ല ചേട്ടാ കുഴപ്പം ഒന്നും ഇല്ല, ചേട്ടൻ പൊക്കോ... "
ഞാൻ പറഞ്ഞിട്ടും കുറച്ചു സമയം അയാൾ ബസ് എടുക്കാതെ അവിടെ തന്നെ നിന്നു... പുറകിൽ ചില വണ്ടികൾ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ പുള്ളി വണ്ടി എടുത്തു, പിറകെ വന്ന വണ്ടിക്കാരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്, അപ്പോഴേക്കും ആഷിക്കും അവിടെ എത്തി
"ഡാ എന്താ പറ്റിയെ? "
ലച്ചു കരയുന്നത് കണ്ട ആഷിക് എന്നോട് ചോദിച്ചു
"ഒന്നൂല്ലടാ, വണ്ടി പെട്ടന്ന് വന്നു ബ്രേക്ക് പിടിച്ചപ്പോൾ പേടിച്ചതാ... ഡാ നീ ഒരു കാര്യം ചെയ്യ് വണ്ടി ഇങ്ങു താ ഞാൻ ഇവളെ കൊണ്ടേ ആക്കീട്ട് വരാം "
ആഷിക് വണ്ടി സ്റ്റാൻഡിൽ നിർത്തി ഇറങ്ങി അവനും അവളെ വിളിച്ചു
"ലക്ഷ്മീ "
അവൾ തലയുയർത്തി അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു. എന്നാലും അവളുടെ ഭയം മുഖത്തു കാണാമായിരുന്നു
" ലച്ചൂ, നീ കേറൂ നിന്നെ ഞാൻ കൊണ്ടേ വിടാം "
"വേണ്ടടാ ഞാൻ നടന്നു പൊയ്ക്കോളാം "
അവൾ ആദ്യമായി സംസാരിച്ചു
"ലച്ചു പറഞ്ഞാൽ കേൾക്കു,... "
എന്റെ ശബ്ദം ചെറുതായി ഉയർന്നതും അവൾ വീണ്ടും നിന്ന് ചിണുങ്ങാൻ തുടങ്ങി
"ലച്ചു.... വാ വന്നു കേറൂ "
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു, അവൾ ആഷിക്കിനെ ഒന്ന് നോക്കി, അവൾക്കു ആഷിക് നിൽക്കുന്നതാണ് പ്രശ്നം അവനും അത് മനസ്സിലായി എന്ന് തോന്നുന്നു
"ലക്ഷ്മി താൻ കേറി പോകാൻ
💬 Comments
View all comments