Chapter Title : പ്രാണേശ്വരി 6 [പ്രൊഫസർ]
ബേക്കറി ആയിരുന്നു എന്റെ ലക്ഷ്യം
" എനിക്ക് വേണ്ട, നീ ഒറ്റയ്ക്ക് കുടിച്ചാൽ മതി "
"എടി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാറുണ്ട് "
ഇടതുസൈഡിലെ കണ്ണാടി അവളുടെ മുഖം കാണുന്ന വിധത്തിലായതു കൊണ്ട് അവളുടെ ഭാവമാറ്റം ഒക്കെ എനിക്ക് ശരിക്കു കാണാം, അവളുടെ മുഖത്തു ഒരു ചിരി വന്നു പെട്ടന്ന് തന്നെ അത് മായുകയും ചെയ്തു
"എടാ ഇന്ന് പറ്റില്ല, തീരെ സമയമില്ല അമ്മയൊക്കെ വീട്ടിൽ കാത്തിരിക്കുവാ "
"ആ എന്നാൽ പിന്നൊരിക്കലാവാം "
"നിനക്ക് പറയാനുള്ളത് ഇപ്പൊ പറഞ്ഞോ ഞാൻ കേൾക്കാം "
അവൾക്കു ഞാൻ പറയുന്നത് കേൾക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. സമയമില്ലാത്തതാണ് പ്രശ്നം
"ഏയ്യ് ഇപ്പൊ പറഞ്ഞാ ശരിയാവില്ല, ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ നീ വണ്ടിയിൽ നിന്ന് എടുത്തു ചാടിയാലോ"
ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞതും അവളുടെ മുഖത്തും ഒരു ചിരി വന്നു
"നീ പറ ഞാൻ ചാടുവൊന്നും ഇല്ല "
"അതല്ല, നിന്നോട് പറയാനുള്ളത് നിന്റെ മുഖത്തു നോക്കി പറയണം, ഇങ്ങനെ പറയാൻ ഒരു സുഖമില്ല "
"ഹ്മ്മ് ശരി.. "
"ഡീ പിന്നെ നീ എങ്ങനാ ആ വണ്ടീടെ മുന്നിൽ വന്നത് "
"അത്..... "
"ആ പോരട്ടെ "
"നീ തന്ന ആ ഗിഫ്റ്റും നോക്കി നടന്നതാ, നടന്നു വഴിയുടെ നടുക്കെത്തിയത് അറിഞ്ഞില്ല "
അവൾ അത് മുഴുവൻ പറഞ്ഞത് ഒരു നാണത്തോടെ ആണ്, ആ സമയത്തുള്ള അവളുടെ മുഖം കാണണമായിരുന്നു ഓഹ്...
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ലച്ചു വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി എന്ന്, ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ.. "
ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു
"ചൂടാവല്ലേ ചെക്കാ.... നീ എന്താ വാങ്ങിയത് എന്നറിയാനുള്ള ആകാംഷ കൊണ്ട് നോക്കിയതാ "
"അവളുടെ ഒരു ആകാംഷ"
" ഡാ എന്നെ ഇവിടെ വിട്ടാൽ മതി ഞാൻ ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പൊയ്ക്കോളാം "
"അതെന്തിനാ ഞാൻ കൊണ്ടേ വിടാം "
"വേണ്ടടാ അറിയുന്ന ആരെങ്കിലും കാണും "
ചിന്തിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണെന്നു എനിക്കും തോന്നി,
"എന്നാൽ അങ്ങനെ ചെയ്യാം"
ഞാൻ വണ്ടി ഇടതുവശം ചേർത്ത് നിർത്തി, അവൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി, പിന്നെയും അവൾ പോകാൻ താല്പര്യം ഇല്ലാത്തത് പോലെ മടിച്ചു നിൽക്കുകയാണ്
"എന്താ മോളെ പോണില്ലേ... "
"ആ, പോണം "
അത് പറയുമ്പോൾ അവൾക്കൊരു വിഷമം
💬 Comments
View all comments