Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
ക്ലാസ്സിൽ പോകാൻ... പിന്നെ എന്തിനാ അടി ഉണ്ടാക്കിയത് "
"എന്റെ ലച്ചു നീ ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ... എനിക്കൊന്നും പറ്റിയിട്ടില്ല അതിനു... "
"പിന്നെ... തല്ലുണ്ടാക്കിയിട്ട് ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നും അല്ല "
"ഏയ്... നീ മണ്ടി ഒന്നും അല്ല ചെറുതായി ഒരു സ്ക്രൂ ലൂസായിട്ടുണ്ട് അത്രയേ ഉള്ളു "
അവളുടെ ആ കരച്ചിൽ ഒന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ.. അതെന്തായാലും ഏറ്റു. പെണ്ണിന് ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ആ സ്വരത്തിൽ സങ്കടം മാറി ദേഷ്യം വന്നു
"അതെ എനിക്ക് ലൂസാ... അല്ലെങ്കിൽ നിന്നെപ്പോലൊരുത്തനെ ഇഷ്ടപ്പെടുമോ.. "
ആ ദേഷ്യം കേട്ടപ്പോ ഒരു ചെറിയ സന്തോഷം ആയി, അവൾ ദേഷ്യപ്പെട്ടാലും സഹിക്കാം ഈ കരച്ചിൽ കേട്ടുകൊണ്ട് നിൽക്കാൻ പറ്റില്ല.
"ആ എന്റെ പെണ്ണ് ഫോം ആയല്ലോ.... "
"നീ കൊഞ്ചല്ലേട്ടോ മുത്തേ.... "
"മുത്തേന്നോ... എടി തെണ്ടി ഇനി നീയും കൂടിയേ അങ്ങനെ വിളിക്കാൻ ഉള്ളു... നിനക്ക് വേറെന്തെങ്കിലും വിളിച്ചൂടെ... "
"വേറെ എന്ത് വിളിക്കാൻ... "
"ചക്കരെന്നോ,.. പോന്നെന്നോ... അങ്ങനെ എന്തെങ്കിലും"
"ഉവ്വ... ചക്കരെന്നു വിളിക്കാൻ പറ്റിയ മുതല്... ഒന്ന് പോയെടാ ചെക്കാ "
ആ തല്ലു കേസ് കക്ഷി കുറച്ചൊക്കെ മറന്നെന്നു തോന്നുന്നു. അതായിരുന്നു എന്റെയും ആവശ്യം
"ചെക്കാന്നോ... ചേട്ടാ എന്ന് വിളിക്കടി ഞാൻ നിന്നെക്കാൾ മൂത്തതാ"
"അയ്യടാ മൂത്ത ഒരാൾ വന്നേക്കുന്നു... പിന്നെ നിനക്കത്ര നിർബന്ധമാണെങ്കിൽ ഞാൻ വിളിക്കാം നാളെ കോളേജിൽ വരുമ്പോൾ ആകട്ടെ "
"എന്റെ പൊന്നുമോളെ ചതിക്കല്ലേ... നീ എന്ത് പണ്ടാരം
💬 Comments
View all comments