Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
വേണമെങ്കിലും വിളിച്ചോ... എന്നാലും കോളേജിൽ വച്ചു ചേട്ടാന്നു മാത്രം വിളിക്കല്ലേ "
എന്റെ അപേക്ഷ കേട്ടപ്പോൾ പെണ്ണ് കിടന്നു ചിരിക്കുകയാണ്. കുറച്ചു മുൻപ് കരഞ്ഞുകൊണ്ടിരുന്ന സാധനമാണ് അങ്ങനെ ഒരു സംഭവം നടന്നതേ മറന്നു കൊണ്ട് ചിരിക്കുന്നത്. ഒരു തരത്തിൽ അതൊരു ആശ്വാസമാണ് അല്ലെങ്കിൽ ഇന്നൊരു ദിവസം മുഴുവൻ അവളെ സമാധാനിപ്പിക്കാൻ നടക്കേണ്ടി വന്നെന്നെ
"ഡാ... "
"പറ മോളെ... "
"നിന്നെ ഞാൻ എങ്ങനെ വിളിക്കുന്നതാ നിനക്കിഷ്ടം "
ഈ പ്രാവശ്യം പെണ്ണ് കുറച്ചു സീരിയസ് ആയി തന്നെ ചോദിച്ചു
"നീ എന്ത് വേണമെങ്കിലും വിളിച്ചോ. തെറി മാത്രം വിളിക്കാതെ ഇരുന്നാൽ മതി "
ഞാൻ അത് വീണ്ടും കോമഡി ആക്കി
"ഡാ... ഞാൻ കാര്യമായി ചോദിച്ചതാ അപ്പോഴാ അവന്റെ ഒരു തമാശ "
പെണ്ണ് വീണ്ടും ചൂടായി
"ഞാനും കാര്യമായി തന്നെ പറഞ്ഞതാടി... നീ എന്ത് വേണമെങ്കിലും വിളിച്ചോ... എനിക്കിഷ്ടമുള്ളവർ എന്നെ മുത്തേ എന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം "
"എന്നാൽ ഞാനും അങ്ങനെ തന്നെ വിളിക്കാം "
"വിളിച്ചോ... പക്ഷെ കോളേജിൽ വച്ചു വിളിക്കണ്ട നമ്മൾ മാത്രം ഉള്ളപ്പോൾ വിളിച്ചോ "
"അതെന്താ കോളേജിൽ വച്ചു വിളിച്ചാൽ. നിന്റെ കൂട്ടുകാർ ഒക്കെ അങ്ങനെ അല്ലെ വിളിക്കുന്നത് "
"അവർ വിളിക്കുന്നത് പോലെ ആണോ നീ, നീ വിളിക്കുന്നത് വേറെ ആരെങ്കിലും കേട്ടാൽ പിന്നെ അവർക്കു എന്നെ കളിയാക്കാൻ ഒരു കാര്യം കൂടെ കിട്ടും "
"ഹ്മ്മ്. എന്ന ശരി ഞാൻ വിളിക്കില്ല. "
അപ്പോഴേക്ക് ചായ കുടി കഴിഞ്ഞു അവന്മാർ പുറത്തിറങ്ങി,
"ലച്ചു... എന്നാൽ
💬 Comments
View all comments