Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
ഞാൻ ഫോൺ വെക്കട്ടെ റൂമിൽ എത്തിയിട്ട് വിളിക്കാം "
"ആ ശരി "
"ഉമ്മ... "
ഞാൻ ഫോണിൽ കൂടെ ഒരുമ്മ കൊടിത്തിട്ടും അവൾ തിരിച്ചു തന്നില്ല.
"ഒരുമ്മ താടി ഫോൺ വെക്കട്ടെ "
"ഉമ്മയൊന്നും ഇല്ല നീ ഫോൺ വക്കാൻ നോക്ക് "
"എന്ത് സാധനമാടി നീ. എന്നാൽ വേണ്ട നീ ഞാൻ തന്നത് വാങ്ങിയില്ലേ അതിങ്ങു തിരിച്ചു താ "
"അയ്യടാ... നീ ഫോൺ വക്കാൻ നോക്ക് ചെക്കാ.. എല്ലാം തരേണ്ട സമയത്തു ഞാൻ തന്നോളാം "
"ആ എന്നാൽ ശരി ഞാൻ വക്കുവാ "
"അതാ നല്ലത് "
ഞാൻ ഫോൺ കട്ട് ചെയ്തു ഇറങ്ങി ചായ കുടിച്ച ഗ്ലാസ് തിരിച്ചു ക്യാന്റീനിൽ ഏപ്പിച്ചു, പറ്റ് ബുക്കിൽ പറ്റും എഴുതി അവന്മാരുടെ ഒപ്പം റൂമിലേക്ക് നടക്കാൻ തുടങ്ങി അപ്പൊ തന്നെ വന്നു അടുത്ത കാൾ, ആരെണെന്നു നോക്കിയപ്പോൾ ലച്ചു തന്നെയാണ് വിളിക്കുന്നത്
"എന്താ ലച്ചു... "
"ഞാൻ കുറച്ചു മുൻപ് ഒരു കാര്യം പറയാൻ മറന്നു പോയി"
"ആ, എന്നാ ഇപ്പൊ പറഞ്ഞോ "
"ആ പറയാൻ പോകുവാ, നീ എന്തിനാ അവന്മാരോട് ഇടി ഉണ്ടാക്കിയത് "
"പിന്നെ അവൻ വന്നു ചൊറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കാം "
ഞാൻ അത് കുറച്ചു കലിപ്പിൽ പറഞ്ഞതും ലച്ചു അതിന്റെ ഇരട്ടി കലിപ്പിൽ ആയി
"നീ മിണ്ടാതെ ഇരുന്നു എന്ന് വച്ചു ഒന്നും സംഭവിക്കില്ലലോ"
"ഒന്നും സംഭവിക്കില്ല, പക്ഷെ അവൻ എന്നെ വെറുതെ ഒരു ഉണ്ണാക്കൻ ആയി കാണും, അതിന്റെ ആവശ്യം ഇല്ല.
💬 Comments
View all comments