0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

സംസാരം വഴക്കിലേക്കാണ് പോകുന്നത്. "ഇന്ന് വഴക്കുണ്ടാക്കാൻ പോയത് നീ അല്ല, പക്ഷെ നിനക്ക് ആ വഴക്ക് ഒഴിവാക്കാൻ പറ്റുമായിരുന്നു.. "
"ആ... ശരി ഞാൻ ഇനി ഒന്നിനും പോകുന്നില്ല പോരെ... " "മതി. " പിന്നെ ഞാൻ ഒന്നും സംസാരിച്ചില്ല. കുറച്ചു നേരത്തിനു ശേഷം അവൾ തന്നെ സംസാരിച്ചു തുടങ്ങി "ഡാ... " "ആ... " അപ്പോഴും എന്റെ സംസാരത്തിൽ ആ ഗൗരവം ഉണ്ടായിരുന്നു "മസിൽ വിടെടാ ചെക്കാ... ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ..." "അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " "പറയണ്ട കാര്യം ഒന്നും ഇല്ലല്ലോ. നിന്റെ സംസാരം കേട്ടാൽ അറിയാമല്ലോ നിനക്കിഷ്ടം ആയില്ലാ എന്ന് " "ഇഷ്ടക്കേട് ഒന്നും ഇല്ല. പിന്നെ നീയും എന്നെ കുറ്റം പറഞ്ഞപ്പോൾ ഒരു വിഷമം " "നിന്നെ അല്ലാതെ എനിക്ക് അവനോട് പോയി പറയാൻ പറ്റുമോ " "ആ പോയി പറഞ്ഞു നോക്ക് ചിലപ്പോ അനുസരിക്കും. നിന്റെ കാമുകൻ അല്ലെ " ഞാൻ അവൾ അന്ന് എന്നോട് പറഞ്ഞ കാര്യം ഓർത്തു ചുമ്മാ ഒന്ന് തട്ടിവിട്ടു "ദേ ചെക്കാ വേണ്ടാട്ടോ... എനിക്ക് ഇഷ്ടമല്ല അങ്ങനെ പറയുന്നത് " "ശെടാ ഇപ്പൊ ഞാൻ ആയോ കുറ്റകാരൻ അന്ന് നീ തന്നെ അല്ലെ പറഞ്ഞത് നിനക്കവനെ ഇഷ്ടമാ എന്നു " "അത് അന്ന് നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ... " "ആണോ... ശേ അറിഞ്ഞില്ല കേട്ടോ... " "ഡാ നിർത്തിക്കോ നിന്റെ തമാശ. " "ആ നിർത്തി.. " "ഡാ നീ റൂമിൽ എത്തിയോ " "ഇല്ല വഴിയിലാ അവന്മാർ

💬 Comments

View all comments