Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
കണ്ടതും അവളോട് സംസാരിക്കാൻ പോയി, അവന്മാർ ക്ലാസ്സിലേക്കും പോയി
"ലച്ചൂ... "
"ഹ്മ്മ് "
ഇന്നലെ അത്രയും സമയം ഫോണിൽ സംസാരിച്ചിട്ടും നേരിൽകാണുമ്പോൾ സംസാരിക്കാനുള്ള മടി ഇപ്പോഴും മാറിയിട്ടില്ല പെണ്ണിന്
"നിനക്കിതുവരെ നാണം മാറിയില്ലേ പെണ്ണെ.. "
"എനിക്ക് നാണമൊന്നുമില്ല "
"ഉവ്വ അത് കാണാനുണ്ട് "
"ഡാ...നീ ഇന്നലെ എപ്പോഴാ ഉറങ്ങിയത് "
"ഞാൻ ഇന്നലെ കിടന്നതേ ഉറങ്ങി. കുറച്ചു ദിവസത്തെ ഉറക്കം ഉണ്ടായിരുന്നു "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തിയതും അവൾ പറഞ്ഞു തുടങ്ങി
"ഞാൻ ഉറങ്ങിയിട്ടേ ഇല്ല "
"എന്ത് പറ്റി "
"നമ്മുടെ കാര്യം ഒക്കെ ആലോചിച്ചു കിടന്നു നേരം വെളുപ്പിച്ചു "
"അതിലെന്താ ഇത്ര ആലോചിക്കാൻ "
"ആലോചിക്കാൻ ഒരുപാടുണ്ടല്ലോ, നിന്നെ ആദ്യം കണ്ടതുമുതൽ ഇന്നലെ വരെ ഉള്ള കാര്യങ്ങൾ "
ഞാൻ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചത് മാത്രമേ ഉള്ളു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു നിതിൻ അങ്ങോട്ടേക്ക് വന്നത് ഞങ്ങൾ കണ്ടില്ല, അവൻ വന്നു എന്റെ അടുത്തു സംസാരിച്ചു തുടങ്ങിയപ്പോളാണ് അവനെ ശ്രദ്ധിക്കുന്നത്
"ഡാ... നീ എന്താ ഇവളുടെ ഒപ്പം "
അവനെ കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് ഞെട്ടി, പിന്നെ ആലോചിച്ചപ്പോൾ അതിന്റ ആവശ്യം ഇല്ലെന്നു തോന്നി. ഞാൻ സംസാരിക്കുന്നതു എന്റെ പെണ്ണിന്റെ ഒപ്പം അല്ലെ... പിന്നെ സപ്പോർട്ട് ചെയ്യാൻ ഇപ്പൊ അരുൺ ചേട്ടനും ഉണ്ട്
"ഒന്നൂല്ല, വെറുതെ കണ്ടപ്പോൾ സംസാരിച്ചതാ "
"ആഹാ.. അപ്പൊ കഴിഞ്ഞ ദിവസം ബൈക്കിൽ കൊണ്ടേ വിട്ടത് വഴിയിൽ കണ്ടപ്പോൾ ആയിരിക്കും അല്ലെ "
ഇപ്രാവശ്യം ഞെട്ടിയത് അവളാണ്. അവൻ ഞങ്ങളെ
💬 Comments
View all comments