0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

കണ്ടത് എനിക്ക് നേരത്തെ എനിക്കറിയാവുന്നത് കൊണ്ട് എനിക്ക് വല്യ അത്ഭുതം ഒന്നും തോന്നിയില്ല "ആ, അതെ അവളുടെ ഇഷ്ടത്തോടെ തന്നെയാ വണ്ടിയിൽ കേറ്റിയതു. പിന്നെ എന്താ കുഴപ്പം " "തർക്കുത്തരം പറയുന്നോടാ " അതും ചോദിച്ചു അവൻ എന്നെ അടിക്കാൻ കയ്യോങ്ങി 'ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചിട്ടു ലച്ചുവിനോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു. അവൾ വീണ്ടും മടിച്ചു നിൽക്കുകയാണ് "ലച്ചു നിന്നോട് ക്ലാസ്സിൽ പോകാനാണ് പറഞ്ഞത് " ഞാൻ കുറച്ചു ദേഷ്യത്തിൽ അവളോട് പറഞ്ഞു "ഓഹോ അപ്പോഴേക്കും ലച്ചു ഒക്കെ ആയോ " അവൻ ഒരു പുച്ഛത്തോടെ എന്നോട് ചോദിച്ചു "ഞാൻ എനിക്കിഷ്ടമുള്ളതു വിളിക്കും ചോദിക്കാൻ താനാരാ " "ഡാ അഖിലേ വേണ്ടടാ, നീ പോകാൻ നോക്ക് " ലച്ചു കരച്ചിലിന്റെ വക്കിലെത്തി അപ്പോഴേക്കും ഞങ്ങളുടെ ഒച്ച ഒക്കെ കെട്ടു കുറച്ചു കുട്ടികൾ ഒക്കെ അങ്ങോട്ടേക്ക് എത്തി, എന്നെ ക്ലാസ്സിൽ കാണാത്തതു കൊണ്ട് എന്റെ ടീമും അങ്ങോട്ടേക്ക് വന്നു
ഞാൻ അപ്പോഴും അവന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. അവൻ പെട്ടന്ന് തന്നെ എന്റെ കൈ വിടീപ്പിച്ചു വീണ്ടും എന്നെ തല്ലാൻ കൈ ഓങ്ങി.ഇപ്രാവശ്യം അവന്റെ കൈ തടുത്തത് pv ആണ്. അപ്പൊ തന്നെ തിരിച്ചൊരണ്ണം കൊടുക്കുകയും ചെയ്തു അവൻ എന്തെങ്കിലും സംഭവിക്കുമ്പോൾ ചങ്കു പറിച്ചു തരുന്ന കൂട്ടുകാർ ഉള്ളത് വല്യ അനുഗ്രഹമാണ്. ജൂനിയർ പയ്യൻ ഒരാൾ സീനിയർ നെ തല്ലി, അത് കേട്ട ഉടനെ ഇലക്ട്രോണിക്സ് ലെ ചേട്ടന്മാർ എല്ലാം കൂടെ ഞങ്ങളെ തല്ലാൻ ഒത്തുകൂടി. തല്ലു നല്ല ഭേഷായി കിട്ടും എന്നുറപ്പായി. എന്തായാലും ഓടാൻ തയാറല്ല

💬 Comments

View all comments