0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

ഉച്ചത്തിലായി "അത് ... അത് പിന്നെ.... " "എന്താ... നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ " ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. എന്റെ ഒരു അറിവ് വച്ചു ഇവന്മാർക്ക് പ്രേമം എന്ന സാദനത്തിനോട് വല്യ താല്പര്യം ഇല്ല
"ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ... ഇഷ്ടത്തിലാണോ എന്ന് " "അതെ " പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അത് പറഞ്ഞു. "അപ്പൊ അതാണ്‌ കാര്യം." ഡിക്രൂവിന്റെ ശബ്ദം കുറച്ചു മയപ്പെട്ടു. വിശ്വാസം വരാതെ ഞാൻ മുഖത്തേക്ക് നോക്കി. വീണ്ടും ഡിക്രൂ തുടർന്നു "ഡാ എന്നാലും അവൾ നിന്നെക്കാൾ മൂത്തതല്ലേ... " "അല്ലടോ... അവൾക്കു എന്നെക്കാൾ ഒരുവയസു ഇളയതാണ്. അവൾ 10 കഴിഞ്ഞു വന്നതാണ് " "ആ അപ്പൊ കുഴപ്പമില്ല. പിന്നെ നിന്നെ ഇങ്ങോട്ട് വിളിച്ചത് വേറൊരു കാര്യം പറയാനാ.... " ഞാൻ അയാൾ പറയുന്നത് കേൾക്കാൻ തയാറായി "നീ കുറച്ചു സൂക്ഷിക്കണം. ഒറ്റയ്ക്ക് നടക്കേണ്ട. അവർ നിന്നെ നോക്കി വച്ചിട്ടുണ്ട്, പിന്നെ മിക്കവാറും നാളെ നിന്നെ പ്രിൻസിപ്പൽ വിളിപ്പിക്കും " പ്രിസിപ്പൽ വിളിപ്പിക്കും എന്നത് എനിക്കൊരു പേടി സമ്മാനിച്ചു. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി "നിന്നെ വിളിക്കുമ്പോൾ നീ ഇത് തന്നെ പറഞ്ഞാൽ മതി. നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് പറയണ്ട ഞാൻ ആ ക്ലാസ്സിലെ ഒരു പെൺകുട്ടിയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വന്നു പ്രശ്നം ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതി. " "ശരി ഡിക്രൂ... " ഞങ്ങളുടെ സംസാരം കഴിഞ്ഞതും അരുൺ ചേട്ടൻ അങ്ങോട്ടേക്ക് വന്നു. അടിയുടെ സമയത്തു ആൾ അവിടെ ഉണ്ടായിരുന്നു. അടി കഴിഞ്ഞതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത്. "ഡാ മുത്തേ,.... നീ ഇങ്ങു വന്നേ " അരുൺ ചേട്ടൻ എന്നെ വിളിച്ചു കൊണ്ട് പുറത്തേക്കു നടന്നു "എന്താ ചേട്ടാ " പുറത്തെത്തിയപ്പോൾ ഞാൻ ആളോട് ചോദിച്ചു "നീ വാ പറയാം " പുള്ളി എന്നെയും വിളിച്ചുകൊണ്ടു ജെന്റ്സ് ടോയ്ലറ്റ് ലേക്കാണ് പോയത്, അകത്തെത്തിയതും പുള്ളി എന്നെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി, പുള്ളിയുടെ പെട്ടന്നുള്ള മാറ്റം എന്നെ ഒന്നു ഭയപ്പെടുത്തി "പുന്നാര മോനെ... ഇതാണല്ലേ നീ അന്ന് പറഞ്ഞ സഹായം " അത് പറയുമ്പോൾ പുള്ളിയുടെ മുഖത്തൊരു ചിരി മിന്നി മാഞ്ഞു. അത് കണ്ടപ്പോളാണ് ഒരു സമാധാനം ആയത് പുള്ളിക്ക് മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പുള്ളി എന്റെ ഷർട്ടിലെ പിടി വിട്ടു. "എന്തായാലും നീ കൊള്ളാം.

💬 Comments

View all comments