0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

നിന്നെ എന്തിനാ അവൻ തല്ലിയത്. കുറച്ചൊക്കെ കാര്യങ്ങൾ ഞങ്ങളും അറിഞ്ഞു അതുകൊണ്ട് നുണ പറയാൻ നിക്കണ്ട " സീനിയർസ് ഇൽ ഇടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന മെൽഡ്രിൻ ഡിക്രൂസ് എന്ന ചേട്ടനാണ്. വിളിക്കാൻ എളുപ്പത്തിന് ഡിക്രൂ എന്ന് വിളിക്കും. ഈ സമയം കൊണ്ട് ചേട്ടാ എന്ന് വിളിക്കാതെ പേര് വിളിക്കാൻ പറ്റിയ കുറച്ചു പേര് അവിടെ ഉണ്ടായിരുന്നു അവരിൽ ഒരാളായിരുന്നു ഡിക്രൂ "അത്... ഞാൻ അവരുടെ ക്ലാസ്സിലെ ലക്ഷ്മിയോട് സംസാരിച്ചതിന് ആണ് " "വെറുതെ സംസാരിച്ചതിന് അവർ തല്ലുമോ.,, നീയും ലക്ഷ്മിയും തമ്മിൽ വേറെന്തെങ്കിലും അടുപ്പമുണ്ടോ " ആ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഞാൻ മടിച്ചു നിന്നു. "ഡാ നീ മര്യാദക്ക് പറയുന്നുണ്ടോ " ഈ പ്രാവശ്യം ഡിക്രൂവിന്റെ ശബ്ദം കുറച്ചു ഉച്ചത്തിലായി "അത് ... അത് പിന്നെ.... " "എന്താ... നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ " ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. എന്റെ ഒരു അറിവ് വച്ചു ഇവന്മാർക്ക് പ്രേമം എന്ന സാദനത്തിനോട് വല്യ താല്പര്യം ഇല്ല
"ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ... ഇഷ്ടത്തിലാണോ എന്ന് " "അതെ " പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അത് പറഞ്ഞു. "അപ്പൊ അതാണ്‌ കാര്യം." ഡിക്രൂവിന്റെ ശബ്ദം കുറച്ചു മയപ്പെട്ടു. വിശ്വാസം വരാതെ ഞാൻ മുഖത്തേക്ക് നോക്കി. വീണ്ടും ഡിക്രൂ തുടർന്നു "ഡാ എന്നാലും അവൾ നിന്നെക്കാൾ മൂത്തതല്ലേ... " "അല്ലടോ... അവൾക്കു എന്നെക്കാൾ ഒരുവയസു ഇളയതാണ്. അവൾ 10 കഴിഞ്ഞു വന്നതാണ് " "ആ അപ്പൊ കുഴപ്പമില്ല. പിന്നെ നിന്നെ ഇങ്ങോട്ട് വിളിച്ചത്

💬 Comments

View all comments