0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

ചെന്നതും അവളുടെ കൈ എന്റെ കവിളിനു നേരെ വന്നു തല്ലാനാണെന്നു ഉറപ്പിച്ചു അതിനു തയാറായി നിന്നപ്പോൾ വന്നത് ഒരു തലോടൽ ആയിരുന്നു. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ അടികൊണ്ടു പാടുവന്ന മുഖത്തു തലോടിക്കൊണ്ട് കരയുകയാണ്. ചേച്ചി "എടി ചേച്ചി കരയല്ലേ... ആളുകൾ കാണും. " ഞാൻ പറഞ്ഞപ്പോൾ അവൾ ചുറ്റും നോക്കിക്കൊണ്ട് കണ്ണുതുടച്ചു. പിന്നെ തനി സ്വഭാവം പുറത്തെടുത്തു "ഡാ നീ എന്തിനാ അവനോട് തല്ലുണ്ടാക്കാൻ പോയത് " "ഞാൻ പോയതൊന്നും അല്ല അവനായിട്ട് വന്നതാ... " "അവൻ വന്നാൽ ഒഴിഞ്ഞു മാറി പോണം അല്ലാതെ അവിടെ നിന്നു തല്ലു വാങ്ങുകയാണോ വേണ്ടത് " "ഉവ്വ... തല്ലു വാങ്ങിയത് ആരാണെന്ന് അവനോട് പോയി ചോദിച്ചു നോക്ക് " ഞാൻ ഒന്ന് വീരവാദം മുഴക്കിയതും പുറത്തു നല്ല ശക്തിയോടെ അവളുടെ കൈ വന്നു പതിച്ചു "തല്ലുണ്ടാക്കാൻ പോയതും പോരാ അവൻ നിന്നു വീരവാദം മുഴക്കുന്നു... ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ ഞാൻ കുഞ്ഞാന്റിയെ വിളിച്ചു പറയും നോക്കിക്കോ " അവൾ അവസാനം പറഞ്ഞത് ഒരു ഭീഷണി ആയിരുന്നു. വേറെന്തായാലും കുഴപ്പമില്ല അമ്മയോട് പറഞ്ഞാൽ ശരിയാവില്ല. വഴക്ക് പറഞ്ഞാലും കുഴപ്പമില്ല അമ്മ ഇരുന്നു കരയും അത് സഹിക്കാൻ പറ്റില്ല "എടി ചേച്ചി ചതിക്കല്ലേ.... ഞാൻ ഇനി ഒരു പ്രശ്നത്തിനും പോകില്ല സത്യം " "അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം... അതൊക്കെ പോട്ടെ. നീ അതുകഴിഞ്ഞു ലച്ചുവിനെ വിളിച്ചോ " "ഇല്ല വിളിക്കാൻ തുടങ്ങിയപ്പോളാ നിന്നെ കണ്ടത്. പിന്നെ ഇങ്ങോട്ട് പോന്നു.... " "ഹ്മ്മ് എന്നാ ശരി പോയി വിളിക്ക്. ഞാൻ വീട്ടിൽ പോകുന്നു. പിന്നെ ഇനി രണ്ട് ദിവസത്തേക്ക് വീട്ടിലേക്കു പോരേണ്ട. മുഖത്തുള്ള ഈ പാടൊക്കെ ഉണങ്ങിയിട്ട് മതി. അല്ലെങ്കിൽ അമ്മയുടെ വക കൂടെ നീ കേൾക്കേണ്ടി വരും " "ആ, ശരി... എന്നാൽ ഞാൻ പോട്ടെ ചേച്ചി " ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു. അപ്പോളേക്കും സീനിയർസ് ന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു അവന്മാരും അങ്ങോട്ടേക്ക് എത്തി. ഞങ്ങൾ കോളേജിൽ നിന്നിറങ്ങി ക്യാന്റീനിൽ എത്തി ക്യാന്റീനിൽ എത്തിയാൽ പിന്നെ പാറ്റ

💬 Comments

View all comments