Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
വന്ന അന്ന് തന്നെ ഒരുത്തിയുമായി ഉടക്കി. അവളെ തന്നെ വളച്ചെടുത്തു അല്ലെ.. "
ഞാൻ വീണ്ടും ഒന്ന് ചിരിച്ചു
"ആ നീ ചിരിച്ചോ.. ആ പെണ്ണ് കരഞ്ഞുകൊണ്ടാണ് പോയിരിക്കുന്നത് അവളെ ഒന്ന് വിളിച്ചു സമാധാനിപ്പിക്കാൻ നോക്ക് "
അരുൺചേട്ടൻ അത് പറഞ്ഞപ്പോളാണ് ഞാനും അതോർക്കുന്നതു
"ശരി. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ "
ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി. അപ്പോളാണ് വരാന്തയുടെ അറ്റത്ത് മാളുചേച്ചി നിൽക്കുന്നത് കണ്ടത്. ഇപ്പോ ലച്ചുവിനെ വിളിക്കാൻ മാളുവിനെ ഒഴിവാക്കി പോയി കഴിഞ്ഞാൽ ശരിയാവില്ല. ദേഷ്യം വീണ്ടും കൂടുകയേ ഉള്ളു. തത്കാലം ലച്ചുവിനെ വിളിക്കണ്ട എന്ന് തീരുമാനിച്ചു മാളുവിന്റെ അടുത്തേക്ക് നടന്നു
അവളുടെ മുഖം കണ്ടതും നല്ല കലിപ്പിലാണെന്നു ഉറപ്പായി . രംഗം തണുപ്പിക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെടും..
"അല്ല ആരിത് വാണി മിസ്സോ...."
അവൾ തിരിച്ചൊന്നും മിണ്ടിയില്ല. ഞാൻ അടുത്തു ചെന്നതും അവളുടെ കൈ എന്റെ കവിളിനു നേരെ വന്നു തല്ലാനാണെന്നു ഉറപ്പിച്ചു അതിനു തയാറായി നിന്നപ്പോൾ വന്നത് ഒരു തലോടൽ ആയിരുന്നു.
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ അടികൊണ്ടു പാടുവന്ന മുഖത്തു തലോടിക്കൊണ്ട് കരയുകയാണ്. ചേച്ചി
"എടി ചേച്ചി കരയല്ലേ... ആളുകൾ കാണും. "
ഞാൻ പറഞ്ഞപ്പോൾ അവൾ ചുറ്റും നോക്കിക്കൊണ്ട് കണ്ണുതുടച്ചു. പിന്നെ തനി സ്വഭാവം പുറത്തെടുത്തു
"ഡാ നീ എന്തിനാ അവനോട് തല്ലുണ്ടാക്കാൻ പോയത് "
"ഞാൻ പോയതൊന്നും അല്ല അവനായിട്ട് വന്നതാ... "
"അവൻ വന്നാൽ ഒഴിഞ്ഞു മാറി പോണം അല്ലാതെ അവിടെ നിന്നു തല്ലു വാങ്ങുകയാണോ വേണ്ടത് "
"ഉവ്വ... തല്ലു
💬 Comments
View all comments