Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
വാങ്ങിയത് ആരാണെന്ന് അവനോട് പോയി ചോദിച്ചു നോക്ക് "
ഞാൻ ഒന്ന് വീരവാദം മുഴക്കിയതും പുറത്തു നല്ല ശക്തിയോടെ അവളുടെ കൈ വന്നു പതിച്ചു
"തല്ലുണ്ടാക്കാൻ പോയതും പോരാ അവൻ നിന്നു വീരവാദം മുഴക്കുന്നു... ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ ഞാൻ കുഞ്ഞാന്റിയെ വിളിച്ചു പറയും നോക്കിക്കോ "
അവൾ അവസാനം പറഞ്ഞത് ഒരു ഭീഷണി ആയിരുന്നു. വേറെന്തായാലും കുഴപ്പമില്ല അമ്മയോട് പറഞ്ഞാൽ ശരിയാവില്ല. വഴക്ക് പറഞ്ഞാലും കുഴപ്പമില്ല അമ്മ ഇരുന്നു കരയും അത് സഹിക്കാൻ പറ്റില്ല
"എടി ചേച്ചി ചതിക്കല്ലേ.... ഞാൻ ഇനി ഒരു പ്രശ്നത്തിനും പോകില്ല സത്യം "
"അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം... അതൊക്കെ പോട്ടെ. നീ അതുകഴിഞ്ഞു ലച്ചുവിനെ വിളിച്ചോ "
"ഇല്ല വിളിക്കാൻ തുടങ്ങിയപ്പോളാ നിന്നെ കണ്ടത്. പിന്നെ ഇങ്ങോട്ട് പോന്നു.... "
"ഹ്മ്മ് എന്നാ ശരി പോയി വിളിക്ക്. ഞാൻ വീട്ടിൽ പോകുന്നു. പിന്നെ ഇനി രണ്ട് ദിവസത്തേക്ക് വീട്ടിലേക്കു പോരേണ്ട. മുഖത്തുള്ള ഈ പാടൊക്കെ ഉണങ്ങിയിട്ട് മതി. അല്ലെങ്കിൽ അമ്മയുടെ വക കൂടെ നീ കേൾക്കേണ്ടി വരും "
"ആ, ശരി... എന്നാൽ ഞാൻ പോട്ടെ ചേച്ചി "
ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു. അപ്പോളേക്കും സീനിയർസ് ന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു അവന്മാരും അങ്ങോട്ടേക്ക് എത്തി. ഞങ്ങൾ കോളേജിൽ നിന്നിറങ്ങി ക്യാന്റീനിൽ എത്തി
ക്യാന്റീനിൽ എത്തിയാൽ പിന്നെ പാറ്റ പാറ്റയല്ലാതെ ആകും ആദ്യം പോകുന്നത് കാന്റീൻ കിച്ചണിലേക്കു ആകും, ഈ സമയം കൊണ്ട് ക്യാന്റീനിൽ കുക്ക് മുതൽ എല്ലാവരുമായി നല്ല പരിചയം ഉണ്ടാക്കി എടുത്തിട്ടുണ്ട് ചെക്കൻ. അത്രക്കൊന്നും
💬 Comments
View all comments