Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
കരുതി. അത് അവിടെ തീരുകയാണെങ്കിൽ തീരട്ടെ എന്നെ കരുതിയുള്ളൂ "
"ആ... അപ്പൊ ഇന്നലത്തെ പ്രശ്നത്തിനുള്ള കാരണം... "
"അന്നത്തെ ആ പ്രശ്നം കഴിഞ്ഞപ്പോൾ ഞാൻ ആ പെൺകുട്ടിയോട് ക്ഷമ ചോദിച്ചിരുന്നു. അവളും എന്നോട് ക്ഷമിച്ചു പിന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി, ഇന്നലെ ക്ലാസ്സിൽ വന്ന സമയത്ത് അവളെ കണ്ടപ്പോൾ ഒന്ന് സംസാരിച്ചതാ അതിനാണ് ഇവർ വെറുതെ പ്രശ്നം ഉണ്ടാക്കിയത് "
ഞാൻ മാക്സിമം എന്റെ ഭാഗം ന്യായീകരിച്ചാണ് സംസാരിച്ചത്. ഇനി നിതിൻ ഞാനും ലച്ചുവും തമ്മിൽ പ്രേമത്തിലാണ് എന്ന് പറഞ്ഞാലും കാര്യമില്ല. ഇത് കോളേജ് ആണ് ഇവിടെ ഇതൊക്കെ സാധാരണമാണ് എന്ന രീതിയിലെ ടീച്ചേർസ് പോലും ഇതിനെ കാണു
"അപ്പൊ ഇനി നിങ്ങള്ക്ക് പറയാനുള്ളത് പറയൂ.. "
പ്രിൻസി നിതിന്റെ നേരെ നോക്കി പറഞ്ഞു. അവൻ ആകെ വിയർത്തു നിൽക്കുകയാണ്.
"അത് പിന്നെ സർ... ഇവനും അവളും തമ്മിൽ ഒരു വണ്ടിയിൽ പോകുന്നത് കണ്ടു അതൊന്നു ചോദിച്ചതാ... അതിനു ഇവൻ വെറുതെ കേറി ഉടക്കിയതാ "
പ്രിൻസി എന്നെ ഒന്ന് നോക്കി വീണ്ടും അവനെ നോക്കിക്കൊണ്ടു ചോദിച്ചു
"ആ കുട്ടി ഇവന്റെ വണ്ടിയിൽ കയറിപ്പോയാൽ നിനക്കെന്താ... നിന്റെ ആരെങ്കിലും ആണോ ആ കുട്ടി "
"അല്ല "
"പിന്നെ... ആ കുട്ടിക്ക് ഇഷ്ടമില്ലാതെ ആണോ ഇവന്റെ കൂടെ പോയത് "
"അല്ല "
"ഇതൊന്നുമല്ലെങ്കിൽ എന്താ തന്റെ പ്രശ്നം.. "
നിതിൻ ഒന്നും മിണ്ടാൻ ആകാതെ താഴേക്കു നോക്കി നിൽക്കുകയാണ്
"ഇമ്മാതിരി കാര്യങ്ങൾ ഒക്കെ ക്യാമ്പസിനു പുറത്തു അകത്തു കയറി നിന്റെ ഒന്നും ഗുണ്ടായിസം കാണിക്കാൻ
💬 Comments
View all comments