0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

തന്നെ ആള് കലിപ്പ് മോഡിലായി "ഇന്നലെ എന്തായിരുന്നു പ്രശ്നം " ആരും ഒന്നും മിണ്ടിയില്ല. "എന്താ ആര്ക്കും ഒന്നും പറയാനില്ലേ.. ഇന്നലെ ഇങ്ങനെ അല്ലായിരുന്നല്ലോ... നല്ല ശബ്ദവും ഉണ്ടായിരുന്നു അതിനിടയിൽ ഒരു കലാലയത്തിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളും ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ.. ഇപ്പൊ എവിടെ പോയി നിന്റെ ഒക്കെ നാക്ക് "
ഇന്നലത്തെ ഇടിക്കിടയിൽ എന്തൊക്കെയോ തെറികൾ ഒക്കെ പറയുന്നുണ്ടായിരുന്നു. മേല് നോവുമ്പോ തന്നെ വന്നു പോകുന്നതാണ് എല്ലാവരും പറയും. നല്ല കലിപ്പിൽ പറയുമ്പോ ഒച്ച കൂടുതൽ ആയിരിക്കും അപ്പൊ എല്ലാവർക്കും നന്നായി കേൾക്കാൻ പറ്റും അതാണ്‌ പ്രശ്നം "വന്നതല്ലേ ഉള്ളു... അപ്പൊ തന്നെ തുടങ്ങിയോ. നീയൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ട് വരുന്നത്" പ്രിൻസി എന്നെയും കൂട്ടുകാരെയും നോക്കിയാണ് ഇപ്പൊ സംസാരിക്കുന്നത് "സർ ഞങ്ങളല്ല വഴക്കിനു പോയത് അവർ ഇങ്ങോട്ട് വന്നതാ " ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ നിതിൻ എന്തോ പറയാൻ വന്നു പ്രിൻസി അപ്പൊ തന്നെ അവനെ തടഞ്ഞു "ഞാൻ ചോദിക്കുമ്പോ പറഞ്ഞാമതി... അതുവരെ മിണ്ടരുത് " പ്രിൻസി നിതിനോട് ചൂടായിട്ട് എന്നോട് തുടരാൻ പറഞ്ഞു "സർ ഇതാദ്യമായല്ല. ഇതിനു മുൻപും ഇയാൾ എന്നോട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഞാൻ ഇവിടെ ജോയിൻ ചെയ്ത അന്ന് തന്നെ എന്നെ തല്ലിയിട്ടുണ്ട്‌ " ഞാൻ മാക്സിമം നിഷ്കു ആയാണ് സംസാരിക്കുന്നത് "വന്ന അന്ന് തന്നെയോ... അതെന്തിനാ " ഞാൻ അന്നത്തെ സംഭവം മുഴുവൻ പ്രിൻസിയോട് വിവരിച്ചു. "എന്നിട്ട് താൻ എന്താ പരാതി പെടാതെ ഇരുന്നത്... " "അത് പിന്നെ സർ എന്തിനാ വെറുതെ അതൊരു പ്രശ്നം ആക്കുന്നത് എന്ന്

💬 Comments

View all comments