0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

സമയം ഫോൺ വിളിക്കണം പിന്നെ സമയത്ത് കിടന്നുറങ്ങണം അങ്ങനെ കൊറേ ഉപദേശം. ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു കൊടുത്ത്. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് എന്നെപ്പോലെ തന്നെ അവൾക്കും അറിയാം എന്നാലും ചുമ്മാ പറഞ്ഞു നോക്കിയതാ എങ്ങാനും നന്നായാലോ എന്ന് കരുതി അവൾ ഫോൺ വച്ചതും വീണ്ടും ലച്ചുവിനെ വിളിച്ചു കുറികിക്കൊണ്ടിരുന്നു. രാത്രി വൈകിയാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ ക്ലാസ്സിൽ കയറി കുറച്ചു കഴിഞ്ഞതും ക്ലാസ്സിലേക്ക് പീയൂൺ വന്നു എന്നെയും അവന്മാരെയും പ്രിസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നതാണ് എന്നാലും പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു പേടി പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ചെല്ലുമ്പോൾ വാതിൽക്കൽ തന്നെ നിൽപ്പുണ്ട് നിതിനും കൂട്ടരും. ഞങ്ങളെ കണ്ടു അവർ ഒരു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ഞങ്ങളും വിട്ടുകൊടുക്കാൻ പോയില്ല. രണ്ട് അടി കിട്ടിക്കഴിഞ്ഞപ്പോൾ അതിനോടുള്ള പേടി ഒക്കെ പോയി. ഞങ്ങൾ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്ന സമയത്തു പീയൂൺ വന്നു ഉള്ളിലേക്ക് വിളിച്ചു അത്രയും നേരം തല ഉയർത്തിപ്പിടിച്ചു കലിപ്പിട്ടു നിന്നവന്മാരുടെ എല്ലാം തല ഓഫീസിൽ കയറിയപ്പോൾ താണു ഞങ്ങളുടെ ഉൾപ്പെടെ "ആ കേറിവാ കേറിവാ... " പ്രിൻസിപ്പൽ ഞങ്ങളെ കണ്ടു ഒന്നു ആക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങൾ ഒന്നും മിണ്ടാതെ വിനയ കുലീനന്മാരായി നിന്നു "എത്ര ഡീസന്റ് പിള്ളേരാ എന്ന് നോക്ക്... ഇവരെ കുറിച്ചാണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞത് " പ്രിസിപ്പൽ നു എതിരെ 2ഡിപ്പാർട്മെന്റ് ലെയും HOD മാർ ഉണ്ട് അവരോടായി പ്രിൻസി പറഞ്ഞു. പിന്നെ പെട്ടന്ന്

💬 Comments

View all comments