Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
ചെയ്യാം "
"അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്ക് പേടിയാ "
"പേടിക്കാൻ അവർ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല "
"എന്നാലും ഇപ്പൊ വേണ്ട. പിന്നെ മതി "
"എന്നാൽ പിന്നെ മതി. ഡീ ഞാൻ ഫോൺ വെക്കട്ടെ സമയം പോയി എന്തായാലും ഓഫ് അല്ലെ കുറച്ചു സമയം കിടന്നുറങ്ങട്ടെ "
"പോകുവാണോ... "
പിന്നെയും പെണ്ണിന്റെ ശബ്ദത്തിൽ നിരാശ
"പോകുവാ, രാത്രി വിളിച്ചു ഒത്തിരി നേരം സംസാരിക്കാം. "
"ആ ശരി... പിന്നെ ഞാൻ പറഞ്ഞത് ഒക്കെ നിനക്ക് വിഷമമായോ "
"ആ ആയി "
"ഇപ്പൊ വിഷമം മാറാൻ എന്താ വേണ്ടേ ..."
ആഹാ ഒരുമ്മ ചോദിക്കാൻ പറ്റിയ സമയം
"എന്ത് പറഞ്ഞാലും തരുമോ "
"അയ്യടാ മോനെ... നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നെനിക്കു മനസ്സിലാകുന്നുണ്ട്. അത് ഇവിടെ നടപ്പില്ല മോനെ "
അവൾ പറഞ്ഞു നിർത്തലും ഫോൺ കട്ട് ചെയ്യലും ഒരുമിച്ചായിരുന്നു
ഞാൻ ചിരിച്ചു കൊണ്ട് പയ്യെ റൂമിലേക്ക് നടന്നു.
റൂമിൽ എത്തി കുറച്ചു സമയം കിടന്നുറങ്ങി, പിന്നെ എഴുന്നേറ്റ് അവന്മാരുടെ ഒപ്പം റമ്മി കളിച്ചിരുന്നു. രാത്രി കൃത്യം എട്ടു മണി ആയപ്പോൾ അവൾ വിളിച്ചു. പതിവ് പോലെ കൊഞ്ചലും കുറുകലുമായി അന്നത്തെ ഫോൺ വിളിയും കൊഴുത്തു. ഇടയ്ക്കു നാളെ വീട്ടിൽ പോകുന്ന കാര്യം ഓർമ്മിപ്പിക്കാൻ മാളു ചേച്ചി വിളിച്ചു. അവൾ വിളിച്ച സമയത്തു ഫോൺ ബിസി ആയിരുന്നതിനു കുറച്ചു കളിയാക്കലും കുറച്ചു ഉപദേശവും കിട്ടി.
അധിക സമയം ഫോൺ വിളി ഒന്നും വേണ്ട അത്രേ... പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് കുറച്ചു
💬 Comments
View all comments