Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
നിന്നോട് പറഞ്ഞത് "
"അത് പറഞ്ഞത് എന്നോടല്ലേ. നീ എന്തിനാ അറിയുന്നത് "
"അപ്പൊ എന്നോട് പറയില്ല "
"ഇല്ല "
ഇനിയിപ്പോ സോപ്പിട്ടാലേ കാര്യം നടക്കൂ
"എന്റെ ചക്കര അല്ലെ... പറ മോളെ എന്താ ആ പിശാശ് പറഞ്ഞത് "
"ഡാ എന്റെ ചേച്ചിയെ പിശാശ് എന്ന് വിളിച്ചാലുണ്ടല്ലോ.. "
"എന്നാൽ ആ മാന്യ ഭവതി എന്താണ് അവിടുത്തോടു മൊഴിഞ്ഞത് "
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന് ചിരി പൊട്ടി. അല്ലെങ്കിലും പെൺപിള്ളേരെ ചിരിപ്പിക്കാൻ വളരെ എളുപ്പമാണ്. നമുക്ക് കേട്ടാൽ കൂതറ ചളി ആയി തോന്നുന്ന കോമെഡിക്ക് ഒക്കെ പെൺകുട്ടികൾ തല തല്ലി ചിരിക്കുന്നത് കാണാം
"ചേച്ചി എന്നോട് പറഞ്ഞു നീ വെറും കച്ചറ ആണ് നിന്നെ വിശ്വസിക്കരുത്, ജീവൻ വേണമെങ്കിൽ ഓടി രക്ഷപെട്ടോ എന്ന് "
"അത് വെറുതെ അവൾ എന്തായാലും അങ്ങനെ ഒന്നും പറയില്ല. സത്യം പറ അവൾ എന്താ പറഞ്ഞത് "
"എന്നോട് പറയുവാ നീ ഒരു പാവമാണ് നിന്നെ വിഷമിപ്പിക്കരുത് അവനു നിന്നെ വല്യ ഇഷ്ടമാ. എന്നൊക്കെ... പിന്നെ അത് പറയുമ്പോ ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു കേട്ടോ... നിന്നെ ഭയങ്കര ഇഷ്ടമാ ചേച്ചിക്ക് "
എന്നെ ചേച്ചിക്ക് ഇഷ്ടമാണ് എന്നെനിക്കറിയാം... എന്നാലും വേറൊരു ആളുടെ അടുത്തു നിന്നും ഇങ്ങനെ കേൾക്കുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അത് ഒരു പ്രിത്യേക സുഖമാണ്
"അതെനിക്കും അറിയാം, എനിക്കും ആ സാദനത്തിനെ ഭയങ്കര ഇഷ്ടമാ "
"അതൊക്കെ പോട്ടെ... നിന്റെ അമ്മയെയും ചേച്ചിയെയും എന്ന് പരിചയപ്പെടുത്തി തരും. "
"ഇപ്പൊ പരിചയപ്പെടണോ ഞാൻ കണക്ട്
💬 Comments
View all comments