0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

ചേച്ചിയും സൈലന്റ് ആയി, എല്ലാവരെയും പിരിഞ്ഞതിൽ ഉള്ള വിഷമമാണ് ഈ അവസ്ഥയിൽ പോയാൽ ശരിയാകില്ല ഈ മൂഡ് മാറ്റാൻ എന്തെങ്കിലും ചെയ്യണമല്ലോ എന്നോർത്തപ്പോളാണ് മാളുവിന്റെ ഉണ്ണി ചേട്ടനെ കുറിച്ച് ഓർക്കുന്നത്. "എടി ചേച്ചി... ഞാൻ നിന്റെ ഉണ്ണി ചേട്ടന്റെ കാര്യം ആന്റിയോട് പറയട്ടെ... നീ എന്റെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ " ഞാൻ ആന്റി കേൾക്കാതെ പയ്യെ ആണ് ചോദിച്ചത്. അവൾ പെട്ടന്ന് ഞെട്ടി എന്നെ നോക്കി പിന്നെ തിരിഞ്ഞ് ആന്റിയെയും നോക്കി. ആന്റി കേട്ടില്ല എന്നറിഞ്ഞപ്പോളാണ് അവൾക്കു സമാധാനമായത് "ചുമ്മാ ഇരി ചെക്കാ " "ആഹാ അതെന്ത് ന്യായം നിനക്ക് എന്തും ആകാം... ഞാൻ ഒന്നും പറയാൻ പാടില്ലേ "
"ഡാ ഡാ പ്ലീസ് ചതിക്കല്ലേ... " "ഞാൻ ചതിക്കും " അപ്പോഴേക്കും ഞങ്ങളുടെ സംസാരം ആന്റിയും കേട്ടിരുന്നു "എന്താ അവിടെ ചേച്ചിയും അനിയനും തമ്മിൽ ഒരു സ്വകാര്യം ഞാനും കൂടെ കേൾക്കട്ടെ " "ഒന്നൂല്ലമ്മേ. ഇവന് പ്രാന്താണ് " "ആഹാ എനിക്ക് പ്രാന്താനല്ലേ... എന്നാ ഞാൻ ഒരു പ്രാന്ത് പറയട്ടെ " ഞാൻ വീണ്ടും അവളെ ഒന്നു ഭീഷണി പെടുത്തി "എന്തിനാടാ... പറയല്ലേ " ഞങ്ങൾ തമ്മിലുള്ള സംസാരം എല്ലാം പയ്യെ ആയിരുന്നത് കൊണ്ട് ആന്റിക്ക് കേൾക്കാൻ സാധിക്കുമായിരുന്നില്ല. എന്നാലും പുള്ളിക്കാരിക്ക് എന്തോ ഉടായിപ്പ് മണത്തു . "രണ്ടും കൂടെ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട് ഒരുദിവസം ഇതിനെല്ലാത്തിനും കൂടെ ഞാൻ തരുന്നുണ്ട് നോക്കിക്കോ " "ഒന്നൂല്ലാന്റി ഇവളുടെ കല്യാണ കാര്യം പറഞ്ഞതാ " "ഓഹ്‌ അതിനെ കുറിച്ച് ഞാൻ ഇനി ഒന്നും പറയുന്നില്ല അവൾക് ഇഷ്ടമുള്ളപ്പോൾ

💬 Comments

View all comments