0%

Chapter Title : പ്രാണേശ്വരി 8 [പ്രൊഫസർ]

പേര് ശരത് എന്നാണോ ഉണ്ണി എന്ന് വിളിക്കും?" "അതെ എന്റിക്കെങ്ങനെ അറിയാം "
"എന്റെ മോളുടെ ഒരു ഫ്രണ്ട് ന്റെ പേരും അങ്ങനെയാണ്. അവനും സിനിമ സംവിധാനം ചെയ്യാൻ പോകുകയാ എന്നാണ് പറഞ്ഞത്" അത് കേട്ടപ്പോൾ കാര്യങ്ങൾ എല്ലാം എന്റെ കയ്യിൽ നിന്നും പോയി എനിക്കും ഉറപ്പായി. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാളുവിനെ സഹായിക്കാൻ ആയിരുന്നു എങ്കിൽ എല്ലാം ഇപ്പൊ അവൾക്കൊരു ദ്രോഹമായാണ് വന്നിരിക്കുന്നത്. എനിക്ക് തന്നെ ആ നിമിഷത്തിൽ എന്നോട് ദേഷ്യം തോന്നി. ഞാൻ മുഖമുയർത്തി മാളുചേച്ചിയെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്. ആ നിമിഷത്തിൽ എനിക്കവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആകുമായിരുന്നില്ല. നമ്മൾ കാരണം മറ്റൊരാൾ വിഷമിക്കുന്നത് വല്ലാത്ത ഒരു വേദന ആണ് അത് നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുകൾ കൂടെ ആകുമ്പോൾ നമ്മുടെ ചങ്കു പൊടിയും പിന്നെ വീട്ടിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തിയ ഉടനെ ചേച്ചി വണ്ടി ഓഫ്‌ ആക്കി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഞാനും ആന്റിയും കൂടെ വണ്ടിയിൽ ഉണ്ടായിരുന്നതെല്ലാം വീട്ടിലേക്ക് കയറ്റി. അന്ന് ഭക്ഷണം അവിടെ നിന്നും കഴിച്ചിട്ടാണ് ഞാൻ റൂമിലേക്ക് പോയത്. അന്ന് കഴിക്കാൻ പോലും ചേച്ചി റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അവൾ എന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നു എങ്കിൽ എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു. ആന്റിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു രണ്ടാളുകൾ ആണ് ഞാൻ കാരണം സംസാരിക്കാതെ ഇരിക്കുനത്. അന്നാദ്യമായി ഞാൻ ആ വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തിറങ്ങിയാൽ

💬 Comments

View all comments