Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
"സർ അത് പിന്നെ വീഡിയോ കണ്ടപ്പോൾ.... "
"അങ്ങനെ എന്തെങ്കിലും കണ്ടാൽ അറിയിക്കാൻ ഇവിടെ ടീച്ചേഴ്സും പ്രിൻസിപ്പൽ ഉം ഉണ്ട്. അല്ലാതെ നിനക്ക് തന്നെ എല്ലാം തീരുമാനിക്കാൻ ഇത് നിന്റെ വീടല്ല "
"സോറി സർ "
"എന്നോടല്ല. വാണി മിസ്സിനോടും അഖിലിനോടും പറ നിന്റെ മാപ്പ് "
അതിന് മറുപടി ഒന്നും പറയാതെ നിതിൻ നിലത്തേക്ക് നോക്കി നിന്നു
"പറഞ്ഞത് കേട്ടില്ലേ... പറയടാ മാപ്പ് "
"മിസ്സേ... സോറി "
മാളു അതിനു മറുപടി ഒന്നും പറഞ്ഞില്ല,
"അഖിലേ സോറി "
എനിക്കാ സമയത്തു അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അപ്പൊ ജയൻ സാർ അവിടെ നിന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല
"ഇനി എന്ത് കാഴ്ച കാണാൻ നിക്കുവാ എല്ലാം ക്ലാസ്സിൽ പോകാൻ നോക്ക്, പിന്നെ നിതിനും അനന്തുവും എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി ഞാൻ പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ഉണ്ടാകും "
നിതിൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ആ വീഡിയോ കയ്യിൽ കിട്ടുമ്പോൾ അവൻ അതിന് ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചുകാണില്ല. എല്ലാവരുടെയും മുന്നിൽ ഞങ്ങളെ നാണം കെടുത്താം എന്നെയും ലച്ചുവിനെയും തമ്മിൽ പിരിക്കാം ഇതൊക്കെ ആയിരുന്നിരിക്കാം അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്
"സർ... ഞാൻ ഇന്ന് കേറുന്നില്ല "
മാളു പതിയെ കരഞ്ഞുകൊണ്ട് തന്നെ ജയൻ സാറിനോട് പറഞ്ഞു
"മിസ്സേ അതൊക്കെ കഴിഞ്ഞില്ലേ... വിട്ടുകള"
"അതല്ല സാർ ഞാൻ ഇന്ന് കയറിയാലും എനിക്ക് ക്ലാസ്സ് ഒന്നും എടുക്കാൻ സാധിക്കില്ല. മനസ് ശരിയല്ല "
"ഹ്മ്മ്, എന്നാൽ ശരി മിസ്സ്
💬 Comments
View all comments