0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

ചെല്ല്... അഖിലേ മിസ്സിനെ കൊണ്ട് വിട്ടിട്ട് വാ " "ശരി സാർ... " എല്ലാവരും പിരിഞ്ഞുപോകുന്ന സമയത്താണ് ഞാൻ ഞങ്ങളുടെ ചുറ്റും കൂടിയിരുന്ന ആളുകളെ ശ്രദ്ധിക്കുന്നത്. അതിൽ അരുൺ ചേട്ടനും അനുചേച്ചിയും അടക്കം എന്റെ സീനിയർസ് കുറെ പേര് ഉണ്ടായിരുന്നു. ഒരു നിമിഷം എങ്കിലും അവർ എന്നെ തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം എനിക്കാ സമയത്തും ഉണ്ടായി മാളു ചേച്ചിയെ വീട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ നിതിനിട്ടു രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ വണ്ടി ഓടിച്ചത്. വണ്ടിയിൽ കയറി വീട്ടിൽ എത്തുന്നത് വരെ മാളുചേച്ചി ഒന്നും സംസാരിച്ചില്ല എന്നാലും അവളുടെ കണ്ണുനീർ എന്റെ പുറം നനക്കുന്നുണ്ടായിരുന്നു രാവിലെ ചെടി നനക്കുകയായിരുന്ന ആന്റിയുടെ മുന്നിലേക്കാണ് ഞാൻ വണ്ടി ഓടിച്ചു കയറ്റി നിർത്തിയത്. വണ്ടി നിർത്തിയതും മാളു ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് ഉള്ളിലേക്കു പോയി രാവിലെ ക്ലാസ്സിൽ പോയ രണ്ടുപേരും ഇപ്പൊ തന്നെ തിരിച്ചുവന്നത് എന്താ എന്ന് മനസ്സിലാകാതെ ആന്റി ചെടി നനച്ചുകൊണ്ടിരുന്ന ഹോസും അവിടെ ഇട്ടിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു "ഡാ എന്താ പറ്റിയെ... അവൾ എന്തിനാ കരഞ്ഞോണ്ട് പോയത്... വീണ്ടും രണ്ടും തമ്മിൽ ഉടക്കിയോ " ഞാൻ നടന്നത് മുഴുവൻ ആന്റിയോട് പറഞ്ഞു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആന്റിയുടെ മുഖത്തും ദേഷ്യം വന്നു. പിന്നെ പതിയെ നടന്നു അകത്തേക്ക് പോയി പിന്നാലെ തന്നെ ഞാനും പോയി..
ഞങ്ങൾ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന മാളുചേച്ചിയെ ആണ് കാണുന്നത്. ആന്റി പതിയെ അവളുടെ അടുത്തിരുന്ന് ആ തലയിൽ പതിയെ തലോടി "മാളു... നീ എന്തിനാ കരയുന്നത് "

💬 Comments

View all comments