Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
വഴക്ക് പറയുന്നത്. ഇന്നെന്തു പറ്റി "
"നീ ഇപ്പൊ പോകുന്നതെന്തിനാ എന്നെനിക്കറിയാം. അതുവേണ്ട "
അവൾക്കറിയാം ഞാൻ ഇന്ന് പോയാൽ വെറുതെ ഇരിക്കില്ല പോയി അടിയുണ്ടാക്കും എന്ന്.
"ഏയ് ഞാൻ പോകും... "
"നീ പോയാൽ അടി ഉണ്ടാക്കും എനിക്കറിയാം "
ഞാൻ ഒന്നും മിണ്ടിയില്ല.
"ശരി നീ പൊയ്ക്കോ. എനിക്കൊരു വാക്ക് തന്നിട്ട് പൊക്കോ "
ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി
"പോയി വഴക്കുണ്ടാക്കില്ലെങ്കിൽ പൊക്കോ.. പോയി വഴക്കുണ്ടാക്കിയാൽ പിന്നെ ഞാൻ മിണ്ടില്ല "
"ഹ്മ്മ് ശരി... "
അവളോട് സമ്മതിച്ചു എങ്കിലും എനിക്കതിനു സാധിക്കുമായിരുന്നില്ല, എന്തായാലും രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്
ഞാൻ ഇറങ്ങിയതിന് പിന്നാലെ ആന്റിയും പുറത്തേക്കു വന്നു
"ഡാ... വേണ്ടടാ നീ അവൾ പറഞ്ഞാലും കേക്കില്ല എന്നെനിക്കറിയാം. പക്ഷെ ഇനി പ്രശ്നം ഒന്നും വേണ്ടടാ അവനു കൊടുക്കാനുള്ളത് അവൾ തന്നെ കൊടുത്തില്ലേ... "
"ഹ്മ്മ്.. "
ഞാൻ പിന്നെ ഒന്നും സംസാരിക്കാതെ വണ്ടി എടുത്ത് കോളേജിലേക്ക് പോന്നു. ഞാൻ ഒരിക്കലും ഓടിച്ചിട്ടില്ലാത്ത അത്രയും സ്പീഡിലാണ് വണ്ടി ഓടിച്ചത് എത്രയും പെട്ടന്ന് കോളേജിൽ എത്തണം നിതിനിട്ടു രണ്ടെണ്ണം കൊടുക്കണം അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ
കോളേജിൽ എത്തി സ്റ്റുഡന്റസ് വണ്ടി വയ്ക്കുന്ന സ്ഥലത്തു വണ്ടി വയ്ക്കാതെ കോളേജ് ബിൽഡിംഗ്‌നോട് ചേർത്താണ് വണ്ടി വച്ചത്. വണ്ടി സ്റ്റാൻഡിൽ വച്ചു ഉടനെ തന്നെ ഞാൻ ഓടി ഉള്ളിൽ കയറി. കോളേജിൽ കയറിയതും മുകളിൽ നിന്നും നല്ല ഒച്ചയൊക്കെ കേൾക്കാം.
അടുത്തേക്ക് ചെല്ലുന്തോറും നല്ല പരിചയമുള്ള ശബ്ദം കേൾക്കാൻ തുടങ്ങി.
💬 Comments
View all comments