0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

പാറ്റയുടെ ശബ്ദം "പന്ന %&#&#&#മോനെ ഇനി നിന്റെ കഴപ്പും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നാൽ ഇപ്പൊ കിട്ടിയതിന്റെ ഇരട്ടി നീ വാങ്ങും നോക്കിക്കോ... " ഇവൻ ഇതാരോടാ ഇത്രയും ദേഷ്യപ്പെട്ടു സംസാരിക്കുന്നത് എന്നറിയാനാണ് പെട്ടന്ന് തന്നെ മുകളിലേക്കു കയറിയത്, ചെല്ലുമ്പോൾ കാണുന്നത് പാറ്റയെ തടഞ്ഞു നിർത്താൻ കഷ്ടപ്പെടുന്ന ആഷിക്കിനെയും ചന്തുവിനെയും pv യെയും ആണ്. എതിർ ഭാഗത്തു നിൽക്കുന്നത് നിതിനും അനന്തുവും നിതിന്റെ മുഖമാകെ അടികൊണ്ടു ചുവന്നിരിക്കുന്നു. തെറ്റ് അവന്റെ ഭാഗത്തായിട്ടാണോ എന്തോ ഇലക്ട്രോണിക്സ് ഇൽ ഉള്ള ആരും ആ അടിയിൽ ഇടപെട്ടില്ല എന്ന് തോന്നുന്നു. ഇപ്പോഴും പാറ്റയുടെ ദേഷ്യം മാറിയിട്ടില്ല, നിതിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യം മുഴുവൻ മാറി. പാറ്റയുടെ ദേഷ്യം കണ്ടു കിളി പാറി നിൽക്കുകയാണ് ആഷിക്കും ചന്തുവും എല്ലാം. എനിക്ക് മാത്രം അതൊരു ആശ്ചര്യമായി തോന്നിയില്ല. ഈ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ തമ്മിൽ ഒന്നോ രണ്ടോ വട്ടം മാത്രമേ ഉടക്കിയിട്ടുള്ളു പക്ഷെ അവന്റെ ദേഷ്യം ഞാൻ അന്നേ കണ്ടതാണ്. ദേഷ്യം വന്നാൽ ചെക്കനെ പിടിച്ചാൽ കിട്ടില്ല ഒരുതരത്തിൽ ഞാൻ അവനെയും വിളിച്ചുകൊണ്ടു ക്ലാസ്സിൽ പോയി. പോകുന്നവഴിക്കു മുഖത്തൊരു ചിരിയുമായി നിൽക്കുന്ന ലച്ചുവിനെ കണ്ടു ആ ചിരിയുടെ അർഥം മാത്രം എനിക്കപ്പോ മനസ്സിലായില്ല ക്ലാസ്സിൽ എത്തിയ ഞാൻ ആഷിക്കിനോട് കാര്യം തിരക്കി "ഡാ എന്താ അവിടെ നടന്നത് " "എന്ത് നടക്കാൻ. നീ വന്നിട്ട് ഒരുമിച്ചു പോയി അവനോട് രണ്ട് പറയാം എന്ന് കരുതിയിരുന്നതാ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇവൻ എഴുന്നേറ്റ് പുറത്തേക്കു പോകുന്നത് കണ്ടു. പിന്നെ കേൾക്കുന്നത് ഭയങ്കര ശബ്ദമാണ്.എന്താ

💬 Comments

View all comments