Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
സംഭവം എന്നറിയാൻ പുറത്തിറങ്ങിയപ്പോളാണ് ഇവൻ ആ നിതിനും അനന്തുവുമായി തർക്കിക്കുന്നത് കണ്ടത് "
ഞാൻ പതിയെ തിരിഞ്ഞു പാറ്റയെ നോക്കി. അവൻ ഇപ്പോഴും ഭയങ്കര ദേഷ്യത്തിൽ ആണ് തന്നത്താൻ കയ്യൊക്കെ എടുത്ത് ഡെസ്കിൽ ഇടിക്കുന്നുണ്ട്
"എന്നിട്ട് "
"പിന്നെ ഞങ്ങൾക്ക് ഇവിടെ ഇരിക്കാൻ പറ്റുമോ... ഞങ്ങളും അങ്ങോട്ടൊക്ക് ഓടി ഞങ്ങൾ എത്തുന്നതിനു മുൻപേ ഇടി തുടങ്ങി. ഞങ്ങൾ സമയത്ത് എത്തിയത് കൊണ്ട് ചെക്കൻ ഇടി കൊണ്ടില്ല.ഞങ്ങൾ അനന്തുവിനെ പിടിച്ചു മാറ്റിയ സമയത്ത് ഇവൻ ആ നിതിനെ ഇടിച്ചു ഒരു പരുവമാക്കി.ഞങ്ങൾ ഇവനെ പിടിച്ചു മാറ്റിയ സമയത്താണ് നീ വന്നത് ".
"ഡാ പാറ്റെ.. "
"എന്താടാ %*%#&#"
എന്റെ വിളിക്കും അവന്റെ മറുപടി തെറി തന്നെ ആയിരുന്നു. ചെക്കൻ നല്ല ചൂടിലാ ഇപ്പൊ ഒന്നും പറയണ്ട എന്നുറപ്പിച്ചു. എന്നാലും ഒരു ടെൻഷൻ ഉണ്ടായിരുന്നു ഇതിന്റെ പേരിൽ ഇനി വല്ല നടപടിയും ഉണ്ടാകുമോ എന്ന്. പക്ഷെ പ്രശ്നം ഒന്നും ഉണ്ടായില്ല
പാറ്റയെ ഞങ്ങൾ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും അവനു കുഴപ്പമില്ല പക്ഷെ ഞങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൻ സമ്മതിക്കില്ല ആ സമയത്തെ അവന്റെ ദേഷ്യത്തിന് മുന്നിൽ pv പോലും ഒന്നുമല്ല
ഉച്ച കഴിഞ്ഞപ്പോളേക്കും പാറ്റയുടെ ദേഷ്യം ഒക്കെ പോയി അവൻ വീണ്ടും പഴയപോലെ തന്നെയായി. ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ള കാര്യം പോലും മറന്ന് അവൻ വീണ്ടും സിവിൽ ക്ലാസ്സിലേക്ക് പോയി. ഞാൻ ലച്ചുവിനെ കാണാനും പോയി
ഞങ്ങൾ ഇപ്പൊ സ്ഥിരമായി ഒരേ സ്ഥലത്താണ് കണ്ടുമുട്ടൽ. ഞാൻ ഇപ്പൊ കാണുമ്പോളും അവളുടെ മുഖത്താ ചിരി ഉണ്ട്
💬 Comments
View all comments