0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

കണ്ണുനീർ ഒഴുകാൻ തുടങ്ങി "ചേച്ചീ,... നീ കരയല്ലേ എല്ലാത്തിനും കാരണം ഞാൻ ആണ്... എല്ലാം ഞാൻ തന്നെ തീർത്തുതരും എന്നിട്ട് മാത്രേ ഞാൻ പോകു... നീ സമാധാനിക്ക്... " ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ മറുപടി കരച്ചിൽ മാത്രമായിരുന്നു "നീ ഇവിടെ ഇരിക്ക് ഞാൻ പോയി ആന്റിയോട് ഒന്ന് സംസാരിക്കട്ടെ... " ഞാൻ അവളെ സെറ്റിയിൽ ഇരുത്തിയിട്ട് അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് എന്തൊക്കെയോ തന്നത്താൻ പറഞ്ഞു പാത്രം കഴുകുന്ന ആന്റിയെ ആണ്. "ആന്റി.... " ഞാൻ പിന്നിൽ നിന്നും വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് ആന്റി തിരിഞ്ഞു നോക്കി, എന്നെ കണ്ടപ്പോൾ ഒരു ആശ്വാസം ആ മുഖത്തു വന്നു "ആ നീ ആയിരുന്നോ... " "ഞാൻ അല്ലാതെ ആരാ ഇവിടെ ചോദിക്കാതെ കടന്നു വരാൻ... "
ഞാൻ ആ മൂടിക്കെട്ടിയ അന്തരീക്ഷം ഒന്ന് മഴയപ്പെടുത്താൻ ചോദിച്ചതാണ് പക്ഷെ അതുകൊണ്ടൊന്നും മാറുന്നതായിരുന്നില്ല ആന്റിയുടെ ദേഷ്യവും സങ്കടവും "ആ... അല്ല നിനക്കിന്നു ക്ലാസ്സ്‌ ഇല്ലേ... എന്താ ഈ സമയത്ത് " "ക്ലാസ്സ്‌ ഒക്കെയുണ്ട്, ഞാൻ കേറിയില്ല ആന്റിയെ കാണാൻ വന്നതാ " എന്റെ കൂടെ മാളുചേച്ചി ഉള്ള കാര്യം ഞാൻ മനപ്പൂർവം തന്നെ പറഞ്ഞില്ല "എന്താ ഇപ്പൊ ക്ലാസ്സ് കട്ട്‌ ചെയ്തിട്ട് പോന്നത്... അല്ല നിന്റെ മുഖത്ത് എന്ത് പറ്റി... ആരാ നിന്നെ അടിച്ചത് " അപ്പോഴാണ് ഞാനും അത് ഓർക്കുന്നത്. മാളു ചേച്ചി അടിച്ചതിന്റെ പാടാവും... അതിലും വലിയ വേദന മനസ്സിൽ കിടന്നത് കൊണ്ട് അടിച്ച വേദന ഒന്നും ഒരു വേദനയായി തോന്നിയില്ല "അതൊന്നുമില്ല... " "ഒന്നുമില്ലാതെയാണോ

💬 Comments

View all comments