0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

മുഖത്തു പാട് വന്നത്, അഞ്ചു വിരലും തെളിഞ്ഞു കാണാം " എന്റെ ഇടത്തെ കവിളിൽ തടവിക്കൊണ്ടായിരുന്നു ആന്റിയുടെ സംസാരം "ഞാൻ എല്ലാം പറയാം. അതിനു മുൻപ് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് " "മ്മ് പറ " "അത് പിന്നെ.... മാളുചേച്ചിയുടെ കാര്യമാണ് " ഞാൻ അത് പറഞ്ഞപ്പോൾ ഒന്നും കേൾക്കാൻ താല്പര്യമില്ലെന്നപോലെ ആന്റി മുഖം തിരിച്ചു "ആന്റി പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു... " "ആ നീ പറഞ്ഞോ ഞാൻ കേൾക്കാം " വീണ്ടും കഴുകാനുള്ള പാത്രവും കയ്യിലെടുത്തുകൊണ്ടായിരുന്നു ആന്റിയുടെ മറുപടി, ഞാൻ ആ പാത്രം കയ്യിൽ നിന്നും വാങ്ങി സിങ്കിൽ തന്നെ ഇട്ടിട്ട് ആന്റിയെ എന്റെ നേരെ തിരിച്ചു നിർത്തി "ഇനി എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പാത്രം കഴുകിയാൽ മതി " അത്രയും പറഞ്ഞു കഴിഞ്ഞാണ് ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കുന്നത്. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാൻ വേണ്ടി ആയിരുന്നു തിരിഞ്ഞു നിന്നതും പാത്രം കഴുകാൻ തുടങ്ങിയതും "അയ്യേ... എന്റെ ലീലക്കുട്ടി പറയുവാ... എന്തിനാ കരയുന്നെ.." എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ അത്രയും നേരം അടക്കിപ്പിടിച്ചിരുന്ന കണ്ണുനീർ മുഴുവൻ ആ കവിളിൽ കൂടി ഒഴുകിയിറങ്ങി, ഞാൻ ആ രണ്ടു കവിളിലെയും കണ്ണുനീർ തുടച്ചിട്ട് ആന്റിയെ അടുത്തിരുന്ന സ്റ്റൂളിൽ പിടിച്ചിരുത്തി "ഇനി ഞാൻ പറയാതെ എഴുന്നേൽക്കരുത് " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ ചുണ്ടിലും ചെറിയൊരു ചിരി വന്നു "ഇല്ല ഞാൻ എഴുന്നേൽക്കില്ല നീ പറ " "ഞാൻ പറയുന്നത് കേട്ട് ചൂടാകുകയും ചെയ്യരുത് " "അതുറപ്പ്

💬 Comments

View all comments