0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

പറയാൻ പറ്റില്ല "
"എന്നാലും കുഴപ്പമില്ല എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടാൽ മതി " "ഡാ മൊട്ടെ നീ പറയുന്നുണ്ടോ... ഇല്ലെങ്കിൽ ഞാൻ പോകുവാ " എഴുന്നേൽക്കാൻ തുടങ്ങിയ ആന്റിയെ ഞാൻ പിന്നെയും സ്റ്റൂളിൽ പിടിച്ചിരുത്തി. "ആന്റി.. അത്... എന്തിനാ ഇപ്പൊ ഇത്ര സങ്കടം അവൾ ഒരുത്തനെ ഇഷ്ടപ്പെട്ടതിനാണോ " "അവൾ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തിനാ വിഷമിക്കുന്നത്... എനിക്കതിൽ സന്തോഷമല്ലേ ഉള്ളു " "പിന്നെ ആന്റി ഇന്നലെ മുതൽ അവളോട് മിണ്ടിയിട്ടില്ല എന്നാണല്ലോ അവൾ എന്നോട് പറഞ്ഞത് " "അതിന് അവളും എന്നോട് മിണ്ടിയിട്ടില്ലല്ലോ " "അപ്പൊ ആന്റിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലേ... " "ദേഷ്യം ഇല്ലെന്ന് ഞാൻ പറഞ്ഞോ... ദേഷ്യം ഒക്കെ ഉണ്ട് പക്ഷെ അത് അവൾ ഒരാളെ സ്നേഹിച്ചതിലല്ല അവൾ എന്നെ മനസ്സിലാക്കിയില്ല അതിനാണ് " "ഇപ്പൊ പറഞ്ഞത് എനിക്കും മനസ്സിലായില്ല " "എങ്ങനെ മനസ്സിലാകും അവളുടെ അല്ലെ അനിയൻ " "തമാശിക്കാതെ കാര്യം പറ ആന്റി " "എടാ... ഞാൻ അവളെ മോളെപോലെ ആണോ കൊണ്ടുനടക്കുന്നത് ഒരു കൂട്ടുകാരിയെപ്പോലെ അല്ലെ. അപ്പോ അവൾക്കു ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ എന്നോട് പറയാൻ പാടില്ലേ... അതല്ലാതെ ഇങ്ങനെ " അത് കേട്ടപ്പോളാണ് ഒരു സമാധാനമായത് പ്രശ്നം അത്ര ഗുരുതരമല്ല "ഇത്രേ ഉള്ളോ... " "ഇത്രേ ഉള്ളോന്നോ... നിനക്കിപ്പോ അങ്ങനെ ഒക്കെ തോന്നും നീയൊക്കെ ഒരു കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി ആ കുട്ടികൾ നിന്നോട് ഇതുപോലെ ചെയ്യുമ്പോളേ നിനക്ക് ഇതിന്റെ വിഷമം മനസിലാകൂ... " ഈ അമ്മമാരെല്ലാം ഇത് മനഃപാഠം ചെയ്തു

💬 Comments

View all comments