Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
വച്ചേക്കുകയാണെന്നു തോന്നുന്നു, എന്റെ അമ്മയും ഇതേ ഡയലോഗ് എന്നോട് ഇടയ്ക്കിടെ പറയാറുണ്ട്
"ആന്റി.. അവൾക്ക് ആന്റിയോട് പറയാൻ പേടി ഉണ്ടാകും"
"നിനക്ക് നിന്റെ അമ്മയോട് പറയാൻ പേടി ഇല്ലായിരുന്നല്ലോ "
"അതിന് ഞാൻ അല്ലല്ലോ പറഞ്ഞത് ആന്റിയുടെ പുന്നാര മോളാണ് എന്റെ കാര്യം അമ്മയോട് പറഞ്ഞത് "
"ഓഹ് അതിന് പകരമാകും അവൾ നിന്നെക്കൊണ്ട് ഉണ്ണിയുടെ കാര്യം എന്നോട് പറയിപ്പിച്ചത് "
മാളുചേച്ചി എന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എന്ന് കരുതിയിരിക്കുകയാണ് ആൾ
"ആരും എന്നെ കൊണ്ട് പറയിപ്പിച്ചതൊന്നും അല്ല. എനിക്ക് ഈ കാര്യം കുറച്ചായി അറിയാം നല്ലൊരു അവസരം കിട്ടിയപ്പോൾ പറഞ്ഞതാ... അതിത്രയും പ്രശ്നം ആകുമെന്ന് ഞാൻ അറിഞ്ഞോ... "
"എന്തായാലും അവൾക് എന്നോട് പറയാൻ തോന്നിയില്ലല്ലോ... "
ആന്റിയുടെ ദേഷ്യം പകുതി കുറഞ്ഞിട്ടുണ്ട്.
"ആന്റി അവൾക്കു ആന്റിയോട് പറയാൻ പേടി വേറൊന്നും ആയിരുന്നില്ല ഉണ്ണിച്ചേട്ടന് പണി ഒന്നും ആയിട്ടില്ലല്ലോ അപ്പൊ ആന്റി സമ്മതിക്കുമോ എന്നൊരു പേടി "
"ഡാ എനിക്ക് ഉണ്ണിയെ നന്നായി അറിയാം... പാവമാണ്.. പിന്നെ ഒരു ജോലി അതൊരു പ്രശ്നം തന്നെയാണ് പക്ഷെ അവൾക്ക് അവനിൽ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ കുഴപ്പം "
"കുഴപ്പമൊന്നുമില്ല...? "
"ഇല്ല... "
"അപ്പൊ ഇനി അവളോട് സംസാരിക്കുമോ "
"അവൾ സംസാരിച്ചാൽ സംസാരിക്കും "
"അതുമതി "
"നീ പറയാനുള്ളതെല്ലാം പറഞ്ഞില്ലെ... ഇനി njaa ചോദിച്ചതിന് മറുപടി പറ... ആരാ നിന്നെ തല്ലിയത് "
"അതൊന്നുമില്ല, ക്ലാസ്സിൽ ചെറിയൊരു ഉന്തും തള്ളും "
ഇനി ഇതും കൂടി മാളുചേച്ചി ചെയ്തതാണെന്ന് അറിഞ്ഞിട്ട് ദേഷ്യം കൂടണ്ട എന്നു
💬 Comments
View all comments