0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

അടിക്കുന്നത് നേരിട്ട് കാണാൻ പറ്റിയില്ല എന്ന്... ദുഷ്ട ഞാൻ കാരണം ഉണ്ടായ പ്രശ്നം ഞാൻ തന്നെ തീർത്തു. ആ കൂടെ മാളുവിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യവും വീട്ടിൽ സെറ്റായി പിറ്റേന്ന് വളരെ സന്തോഷത്തോടെയാണ് ഞാൻ കോളേജിലേക്ക് പോയത്, പക്ഷെ ആ സന്തോഷത്തിന് അധികം ആയുടുണ്ടായിരുന്നില്ല. കോളേജ് എൻട്രൻസ് മുതൽ കാണുന്ന എല്ലാ കുട്ടികളും എന്നെയാണ് നോക്കുന്നത്. എന്നെ നോക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല എനിക്ക് മാത്രമല്ല എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർക്കും. ചിലപ്പോൾ സീനിയർ നെ പ്രേമിച്ച ചെക്കൻ എന്ന രീതിയിൽ എന്നെക്കുറിച്ച് പറയുന്നതാവും എന്ന് കരുതി ഞാൻ മുൻപോട്ട് നടന്നു. നടന്നു ക്യാന്റീന്റെ മുന്നിൽ എത്താറായപ്പോളാണ് ക്യാന്റീനു മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടത്. കുറെ കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. അടിയൊന്നും അല്ല ആണെങ്കിൽ എന്തെങ്കിലും ഒച്ചകേട്ടേനെ പക്ഷെ ഇത് നിശബ്ദമായിരുന്നു
എല്ലാവരെയും പോലെ എന്താ എന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും കൂട്ടുകാരും അവരുടെ ഇടയിൽ കൂടെ ആ കൂട്ടത്തിനു ഉള്ളിലേക്ക് ഇടിച്ചുകയറി. "ആ വന്നല്ലോ നമ്മുടെ ഹീറോ... " നിതിന്റെ ഒച്ചയാണ്. ഞാൻ നോക്കുമ്പോൾ അവൻ എന്നെ നോക്കിയാണ് സംസാരിക്കുന്നത്. അവന്റെ ആ സംസാരത്തിനു കൂടി നിൽക്കുന്നവർ എല്ലാം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എന്തോ പണി നിതിൻ എനിക്കിട്ട് വച്ചതാണെന്നു എനിക്കുറപ്പായി. "ഡാ... വാണി മിസ്സ്‌ " നിതിനെ നോക്കിനിന്ന എന്നെ പാറ്റയാണ് അത് വിളിച്ച് കാണിച്ചത്. ആ കൂട്ടത്തിനു നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന മാളുചേച്ചി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു കവിളിൽ കൂടെ ഇപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ട് "മിസ്സ്‌... എന്താ പറ്റിയത് " ഇത് കോളേജ് ആയതുകൊണ്ട് എനിക്കപ്പോ മിസ്സേ എന്ന് വിളിക്കാനാണ് തോന്നിയത് "മിസ്സോ... ഇന്നലെ അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... എന്തായിരുന്നു രണ്ടും കൂടി ഇന്നലെ പെർഫോമൻസ്. ഉള്ളത് പറയാമല്ലോ നല്ല ചൂടൻ രംഗങ്ങൾ ആയിരുന്നു " അവൻ ഇത്രയും പറഞ്ഞിട്ടും എനിക്കൊന്നും മനസ്സിലായില്ല. എന്റെ അറിവിൽ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല "ഡാ അനന്തൂ... ആ വിഡിയോ നമ്മുടെ ഹീറോക്ക്‌ ഒന്ന് കാണിച്ചു കൊടുക്ക് " നിതിൻ പറഞ്ഞത് കേട്ട് അനന്തു അവന്റ കയ്യിൽ ഇരുന്ന മൊബൈലിൽ നിന്നും ഞങ്ങൾ ലൈബ്രറിയിൽ നിന്നും സംസാരിച്ച വീഡിയോ കാണിച്ചുതന്നു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ സങ്കടമാണ് ഉണ്ടായത് എന്റെ സ്വന്തം പെങ്ങളെ ചേർത്താണ് അവന്മാർ ഈ കഥ പറയുന്നത് ഞാൻ എന്റെ

💬 Comments

View all comments