Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
മനസ്സിലായി അത് അവളുടെ കൈപ്പാട് ആണെന്ന്
"നീയാണോ അവനെ അടിച്ചത് "
ആന്റിയുടെ ശബ്ദം കുറച്ചു ഘനത്തിൽ ആയിരുന്നു
"അതമ്മേ.... പെട്ടന്ന് ദേഷ്യം വന്നപ്പോ .... "
അവൾ മുഴുവൻ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ആന്റിയുടെ കൈ ഉയർന്നു താണിരുന്നു. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചത് കൊണ്ട് ആ അടി കവിളിൽ വീണില്ല
"നിനക്ക് ദേഷ്യം വന്നാൽ എന്റെ കൊച്ചിനെ അടിക്കുവോടി.. "
ആന്റി നല്ല ദേഷ്യത്തിലാണ്
"എന്റെ ആന്റി അത് വിട് എനിക്ക് വേദന ഒന്നും എടുത്തില്ല "
"എന്റെ കയ്യീന്ന് വിടെടാ... ഇല്ലെങ്കിൽ നീയും വാങ്ങും... ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ക്ലാസിൽ ചെറിയ ഉന്തും തള്ളും അല്ലേ.... "
"അത് പിന്നെ... എനിക്കറിയാമായിരുന്നു ഞാൻ പറഞ്ഞാൽ ആന്റി ചേച്ചിയെ തല്ലും എന്ന് ..."
"എല്ലാവർക്കും കുരങ്ങുകളിപ്പിക്കാൻ ആണ് ഞാൻ അല്ലെ... "
"ആന്റി ഞാൻ അങ്ങനെ ഒന്നും കരുതിയില്ല... പിന്നെ എന്റെ ചേച്ചി അല്ലെ എന്നെ തല്ലിയത് എനിക്കുവിഷമമില്ല"
ഇതെല്ലാം കണ്ടു മാളുചേച്ചി വീണ്ടും കരച്ചിലായി.
"ഇപ്പൊ ചേച്ചിയും അനിയനും ഒറ്റക്കെട്ടായി ഞാൻ പുറത്തും അല്ലെ... "
ആന്റി വീണ്ടും സെന്റി അടിക്കുകയാണ്. ഇനി ഇതവസാനിപ്പിക്കാൻ ഒറ്റ വഴിയേ ഉള്ളു. ഞാൻ ആന്റിയോട് ചേർന്ന് നിന്ന് ആ കവിളിൽ ഒരുമ്മ കൊടുത്തു
"സോറി ലീലക്കുട്ടി... ഉമ്മ്മ... "
"സോപ്പിടാതെ പോടാ ചെക്കാ "
ആ ചുണ്ടിൽ ചെറിയൊരു ചിരി വന്നു. ഞാൻ അവിടെ നിന്ന് മാളുവിനെ കണ്ണ് കാണിച്ചു. അവളും അപ്പൊ തന്നെ വന്ന് ആന്റിയുടെ മറ്റേ
💬 Comments
View all comments