Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]
കവിളിലും ഒരുമ്മ കൊടുത്തു
"നീ എനിക്കുമ്മ തരേണ്ട... ഇനി എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്‌താൽ ആ കൈ ഞാൻ തല്ലിയൊടിക്കും "
"ഇല്ല... ഞാൻ ഒന്നും ചെയ്യില്ല പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തതാ... "
"ഹ്മ്മ്... "
പിന്നെയും കുറച്ചു സമയം ഞങ്ങൾ അവിടെ തന്നെ ഇരുന്നു ആരും ഒന്നും സംസാരിച്ചില്ല. അതിനൊരു വിരാമം ഇട്ടത് ആന്റി തന്നെയാണ്
"ഇങ്ങനെ ഇരുന്നാൽ ഉച്ചക്ക് വയറ്റിലേക്ക് ഒന്നും പോകില്ല... njaa പോയി വല്ലതും ഉണ്ടാക്കട്ടെ... നിങ്ങൾ ഇന്നിനി പോകുന്നില്ലല്ലോ "
"ഞാൻ പോണില്ല ഇവൻ പോകും "
ആന്റിക്ക് മറുപടി കൊടുത്തത് മാളുവാണ്
"അയ്യടാ... ഞാനും പോണില്ല ഇന്ന് ഫുൾ നിങ്ങളുടെ ഒപ്പം "
"നീ പോണം ക്ലാസ്സ് ഉള്ളതല്ലേ... "
അവൾ വീണ്ടും വാണി മിസ്സ് ആകുകയാണ്
ഞാൻ ദയനീയമായി ആന്റിയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ അർഥം ആന്റിക്ക് മനസ്സിലായി
"ഇന്നിനീപ്പൊ പോകണ്ട "
അത് പറഞ്ഞിട്ട് ആന്റി എന്നെ കണ്ണടച്ച് കാണിച്ചു. ഞാൻആന്റിക്ക് അവൾ കാണാതെ ഒരുമ്മയും കൊടുത്തു
"ഈ അമ്മക്കിതെന്താ... അവനു ക്ലാസ്സ് ഉള്ളതാ "
"ഓഹ് ഇന്നൊരു ദിവസം കയറിയില്ല എന്ന് വച്ചു തോക്കുവൊന്നുമില്ല "
"ആ രണ്ടും കൂടെ എന്താ എന്ന് വച്ചാൽ കാട്ട് "
അവൾ ദേഷ്യപ്പെട്ട് ഡ്രെസ് മാറാൻ റൂമിലേക്ക് പോയി. ഞാൻ ചിരിച്ചുകൊണ്ട് ആന്റിയുടെ കൂടെ അടുക്കളയിലേക്കും .
വളരെ സന്തോഷത്തോടെയാണ് ഞാൻ അന്ന് വൈകിട്ട് റൂമിലേക്ക് പോയത്. ലച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൾക്കും സന്തോഷം. ഒരു കാര്യത്തിൽ മാത്രം അവൾക്കു സങ്കടമായി അതെ എന്നെ
💬 Comments
View all comments