0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

ചോദിച്ചപ്പോൾ അവളൊന്നു ചിരിച്ചു "നാളെ രാവിലെ എന്നെ കാണുമ്പോളും നീ ഇതുതന്നെ പറയണം " " അതെന്താ അങ്ങനെ " "അത് നിനക്ക് വൈകാതെ മനസ്സിലാവും " ഞാൻ കുറെ ചോദിച്ചിട്ടും അവൾ വേറൊന്നും പറഞ്ഞില്ല പിന്നേം ഞങ്ങൾ കുറെ സംസാരിച്ചു, അവളോട്‌ സംസാരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല അവള് പോകാൻ ഇറങ്ങിയപ്പോളാണ് ഞാൻ വിഷ്ണുവിനെ കുറിച്ച് ആലോചിക്കുന്നത്, അവനെ നോക്കിയപ്പോൾ അളിയൻ കാന്റീൻ നടത്തുന്ന അങ്കിൾ ഉം ആന്റിയും ആയി വാ തോരാതെ സംസാരിക്കുകയാണ് കൂടെ പുതിയ കൂട്ടുകാരും ഉണ്ട് "ഡാ പോകണ്ടേ സമയം അഞ്ചര കഴിഞ്ഞു " ഞാൻ പറഞ്ഞതും അവൻ അങ്കിൾ നോട് യാത്ര പറഞ്ഞു എഴുന്നേറ്റു, കോളേജിൽ നിന്ന് ഒരു 200മീറ്റർ ദൂരമേയുള്ളൂ റൂമിലേക്ക്‌, റൂമിലെത്തി അലക്കും കുളിയും കഴിഞ്ഞു നിൽക്കുമ്പോളാണ് ഒരുത്തൻ വന്നു അരുൺ ചേട്ടൻ വിളിക്കുന്നു എന്ന് പറയുന്നത്
" വാടാ കൂട്ടുകാരെ പരിചയപ്പെടുത്താനാവും പോയിട്ട് വരാം " ഞാൻ വിഷ്ണുവിനേം കൂട്ടി ഇറങ്ങിയപ്പോ ആഷികും വിഷ്ണു p.v യും നിന്ന് ചിരിക്കുന്നുണ്ട്, " എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ" വിഷ്ണു എന്നോട് പറഞ്ഞു " വാ എന്തായാലും പോയിട്ട് വരാം " ഞങ്ങൾ അവരുടെ റൂമിൽ എത്തുമ്പോൾ റൂമിൽ ഒരു 10-15 പേരുണ്ട് " വാ മക്കളെ കേറിവാ " അരുൺ ചേട്ടൻ ഞങ്ങളെ വിളിച്ചു ഞങ്ങൾ കേറിചെന്നതും പുള്ളി ഞങ്ങൾക്ക് എല്ലാരേം പരിചയപ്പെടുത്തി തന്നു "ചേട്ടാ എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ " " ഡാ ഒരു മിനിറ്റ്, എനിക്കൊരു സഹായം ചെയ്യുമോ " " ചെയ്യാം ചേട്ടാ

💬 Comments

View all comments