0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

പറഞ്ഞോ " "നിനക്ക് എണ്ണാൻ അറിയില്ലേ " "അറിയാം ചേട്ടാ " " എന്നാൽ ഇതൊന്നു എണ്ണി തരുമോ " എണ്ണണ്ട സാദനം കണ്ടപ്പോൾ എന്റെ കണ്ണൊന്നു തള്ളി, ഒരു പാക്കറ്റ് കടുക് എടുത്തു മേശപ്പുറത്തു വച്ചിരിക്കുന്നു വൈകിട്ടു ലക്ഷ്മി പറഞ്ഞതിന്റെയും ഇങ്ങോട്ട് പോരാൻ നേരത്തു ഇവന്മാറ് ചിരിച്ചതിന്റെയും അർത്ഥം എനിക്ക് ഇപ്പൊ മനസ്സിലായി " ആ എന്നാൽ സമയം കളയണ്ട എണ്ണി തുടങ്ങിക്കോ " വേറെ രക്ഷ ഇല്ലല്ലോ എണ്ണി തുടങ്ങിയപ്പോ വിഷ്ണുവും വന്നു എന്നെ സഹായിക്കാൻ " ഡാ അതവൻ ഒറ്റയ്ക്ക് ചെയ്തോളും, നിനക്ക് വേറെ പണിയുണ്ട് " അടിപൊളി അവനും കിട്ടി പണി " എന്താ ചേട്ടാ " എന്തെങ്കിലും ചെറിയ പണി കിട്ടും എന്ന് കരുതിയാവും അവൻ അത്രക്കും വിനയം ഇട്ടതു " ഡാ ഇവൻ പാവമാട്ടോ ഇവന് വല്ല ചെറിയ പണിയും കൊടുത്താൽ മതി " അരുൺ ചേട്ടൻ കൂടെ ഉള്ളവരോട് പറഞ്ഞു "നിനക്കിപ്പോ എന്ത് പണിയാ തരിക, ഒരു കാര്യം ചെയ്യ് ആ ബക്കറ്റിൽ ഇരിക്കുന്ന വെള്ളം ഈ കുപ്പിയിൽ നിറച്ചാൽ മതി "
അത് കേട്ടപ്പോൾ അവനു സന്തോഷം ആയി അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു എന്നിട്ട് കുപ്പിയുമായി ബക്കറ്റിന്റെ അടുത്തേക്ക് പോയി "ഡാ ഒരു കാര്യം മറന്നു പോയി നിൽക്ക്, ദാ ഇതുകൊണ്ട് നിറച്ചോ " ഞാൻ നോക്കുമ്പോൾ കാണുന്നത് cello gripper പേനയുടെ ടോപ്പും കൊണ്ട് നിൽക്കുന്ന ഒരു ചേട്ടനെയാണ് ഹാവൂ അവനും കൂടെ പണി കിട്ടിയപ്പോ ഒരു സന്തോഷം, എന്നെക്കാൾ

💬 Comments

View all comments