0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

ഞാൻ ഒന്നും മനസ്സിലാവാതെ അവനോടു ചോദിച്ചു "ഒരു ആണും പെണ്ണും സ്നേഹിക്കുന്നതിനു അങ്ങനെയാ പറയുന്നത് മണ്ടാ " അവൻ ഒരു വല്യ ആളിനെ പോലെ എന്നോട് പറഞ്ഞു "എന്നാൽ നമുക്കും വേണ്ടെടാ ഒരു ലൈൻ " "ഞാൻ കണ്ടുപിടിച്ചു നമ്മുടെ ക്ലാസ്സിലെ രേഷ്മ" അവന്റെ ഉത്തരം പെട്ടന്നായിരുന്നു " എനിക്കും രേഷ്മയെ മതി " അന്നത്തെ അവളുടെ ഭംഗി ആയിരിയ്ക്കും എന്നെക്കൊണ്ട് അത് പറയിപ്പിച്ചത്, എന്തായാലും ഞങ്ങൾ തമ്മിൽ തർക്കം ആയി അത് പരിഹരിക്കാൻ ബിബിനും ജിബിനും എത്തി. പേര് കേട്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നുമെങ്കിലും അവർ കൂട്ടുകാരായിരുന്നു
"ശരി നിങ്ങൾ രണ്ടും നോക്കിക്കോ അവൾ ആരെ ഇഷ്ടപ്പെടുന്നോ അവൾ അവനു സ്വന്തം " അവന്മാരുടെ തീർപ്പും എത്തി പിന്നെ ഒരു മത്സരമായിരുന്നു ഞങ്ങൾ തമ്മിൽ അവൾക്ക് മിഠായി വാങ്ങിക്കൊടുക്കുന്നു , സാറുമ്മാർ തരുന്ന പ്രോജക്ടിന് അവളെ സഹായിക്കുന്നു അവളുടെ വീടിന്റെ മുന്നിൽ കൂടി കറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ അവളുടെ വീട്ടിൽ ചെന്ന് വെള്ളം വാങ്ങി കുടിക്കുന്നു. റോഡിൽ മുഴുവൻ കല്ലുകൊണ്ട് I LOVE YOU RESHMA എന്നെഴുതി വക്കുന്നു. അങ്ങനെ ആ പ്രണയം സ്കൂളിൽ പാട്ടായി കുഞ്ഞു കുട്ടികൾ അല്ലെ എന്ന് കരുതിയിട്ടാവും അന്ന് ടീച്ചേർസ് ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല ഇതെല്ലാം അറിഞ്ഞ മറ്റൊരാൾ ആ സ്കൂളിൽ ഉണ്ടായിരുന്നു, എങ്ങനെ എങ്കിലും എന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന എന്റെ സ്വന്തം ചേച്ചി.. അങ്ങനെ ഒരാൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ വെറുതെ ഇരിക്കോ നേരെ പോയി അമ്മേടെടുത്തു പറഞ്ഞു കൊടുത്തു "അമ്മേ അമ്മേടെ സല്പുത്രൻ

💬 Comments

View all comments