0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

സ്കൂളിൽ പോകുന്നത് പഠിക്കാനല്ല പ്രേമിക്കാനാ " എന്നിട്ട് എന്നെ നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു "woow അങ്ങനെ ആ കാര്യത്തിൽ തീരുമാനം ആയി" ഞാൻ മനസ്സിൽ കരുതി എന്തേലും തെറ്റ് കാണിച്ചാൽ പുളി വടി വെട്ടി അടിക്കുന്ന അമ്മയാ ഇങ്ങനെ ഒരു കാര്യം കിട്ടിയാൽ വിടുമോ എന്നാൽ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു "മക്കള് ആരെ കല്യാണം കഴിച്ചാലും എനിക്ക് കുഴപ്പം ഇല്ല പക്ഷെ കെട്ടുന്ന പെണ്ണിന്റെ കണ്ണീർ വീഴ്ത്തരുത് " അന്ന് അതിന്റെ അർത്ഥം ഒന്നും എനിക്ക് മനസ്സിലായില്ലെങ്കിലും സന്തോഷമായി. ഒരു അടി പ്രതീക്ഷിച്ചതാ അതിൽ നിന്നും രക്ഷപെട്ടു അങ്ങനെ ഇരിക്കുമ്പോളാണ് അറിയുന്നത് ഒരു കണ്ണ് തുറന്നു പിടിച്ചു മറ്റേ കണ്ണ് അടച്ചു കാണിച്ചാൽ ഇഷ്ടം അറിയിക്കുന്നതാണ് എന്ന് പിന്നെ രണ്ടു ദിവസം വീട്ടിൽ ഇരുന്നു മാരക പരിശീലനം ആയിരുന്നു, എന്തൊക്കെ ചെയ്തിട്ടും അതങ്ങു മുഴുവനായി ശരിയാകുന്നില്ല, പിന്നെ രണ്ടും കല്പിച്ചു അവളോട്‌ ആ പ്രണയം തുറന്നു പറയുകയും ചെയ്തു ഒരു ക്ലാസ് ഉള്ള ദിവസം രാവിലെ "രേഷ്മേ " "എന്താടാ "
"എടി എനിക്ക് നിന്നെ ഇഷ്ടാണ് " പിന്നെ രണ്ടു ദിവസം കൊണ്ട് പരിശീലിച്ച കണ്ണടക്കൽ പരിപാടി കൂടി കാച്ചി അവൾ അതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി, ഇനി ഇഷ്ടമല്ല എന്നെങ്ങാൻ പറഞ്ഞാൽ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിൽക്കുമോ എന്ന് ഭയന്നിട്ടാണോ അതോ എന്റെ കണ്ണടക്കൽ പരിപാടി ഒരു സമ്പൂർണ പരാജയം ആയിട്ടാണോ എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു എന്തായാലും ഉണ്ടായ സമാധാനം അവൾ അവനോടും അങ്ങനെ തന്നെയായിരുന്നു പ്രതികരിച്ചത്

💬 Comments

View all comments