0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

ആണ്, GOVT.POLYTECHNIC COLLEGE k******m ആ ബോർഡിൽ കുറച്ചു നേരം നോക്കി നിന്നു, റോഡിൽ മുഴുവൻ ഞാൻ അന്ന് ചെയ്ത പോലെ എഴുതി കൂട്ടിയിരിക്കുന്നു ചെറിയ മാറ്റങ്ങൾ മാത്രം ഞാൻ എഴുതിയിരുന്നത് രേഷ്മ എന്നായിരുന്നു എങ്കിൽ ഇവിടെ മുഴുവൻ പാർട്ടികളുടെ പേരാണ്, ഞാൻ എഴുതിയിരുന്നത് കല്ലു കൊണ്ടായിരുന്നു എങ്കിൽ ഇവിടെ അത് വൈറ്റ് സിമന്റ്‌ ആയി സൈഡിൽ ഉള്ള തണൽ മരങ്ങളിൽ മുഴുവൻ തോരണങ്ങൾ പോലെ പാർട്ടി കോടികൾ തൂങ്ങി കിടക്കുന്നു കോളേജ് തുടങ്ങി ഒരാഴ്ച ആയതിനാലാവാം ഞങ്ങളെ പാർട്ടികളുടെ പേരിൽ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല, ഗേറ്റ് കടന്നു പോകുമ്പോൾ വലതു ഭാഗത്തു കാന്റീൻ, കാന്റീൻ കണ്ടപ്പോളെ ഉറപ്പിച്ചു ക്ലാസ്സിൽ ഇരിക്കുന്ന സമയത്തേക്കാൾ കൂടുതൽ ഇനി ഇവിടായിരിക്കും എന്ന് കാന്റീനും കടന്നു കോളേജിന്റെ ഉള്ളിൽ കയറി ആദ്യം കണ്ട ചേട്ടനോട് HOD യുടെ റൂമിലേക്കുള്ള വഴി ചോദിച്ചു "ചേട്ടാ ഈ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ന്റെ റൂം എവിടാ, ഞങ്ങൾ പുതിയ അഡ്മിഷൻ ആണ്' " ആഹാ നിങ്ങൾ മെക്കാനിക്കൽ ആണോ, എന്താ നിന്റെ പേര് " ഞാനും അവനും പുള്ളിയോട് പേര് പറഞ്ഞു " ഈ കാണുന്ന സ്റ്റെയർ കയറി മുകളിൽ ചെന്നാൽ ബോർഡ്‌ കാണാം " ഞങ്ങൾ മെക്കാനിക്കൽ ആണെന്ന് പറഞ്ഞത് മുതൽ ഇയാൾ മസിലും പിടിച്ചാണ് സംസാരിക്കുന്നതു "ശരി താങ്ക്സ് ചേട്ടാ "
നന്ദി പറഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ അയാൾ വീണ്ടും വിളിച്ചു " ഡാ മക്കളെ പോകല്ലേ നിക്ക് " "എന്താ ചേട്ടാ " നിങ്ങൾ മെക്കാനിക്കൽ അല്ലെ " "അതെ ചേട്ടാ " മാക്സിമം വിനയം വാരി വിതറിയാണ് എന്റെ സംസാരം "മ്മ് ഈ പേടിയും വിനയവും ഒക്കെ എന്നും ഉണ്ടായാൽ നിങ്ങള്ക്ക് കൊള്ളാം" ഇയാളിപ്പോ ഇങ്ങനൊക്കെ പറയാൻ ഞങ്ങൾ എന്ത് പറഞ്ഞു അതായിരുന്നു എന്റെ ചിന്ത... വിഷ്ണുവിനെ നോക്കിയപ്പോൾ അവനും വണ്ടർ അടിച്ചു നിൽപ്പുണ്ട് എന്തായാലും അവനെയും കൂട്ടി HOD യുടെ റൂം കണ്ടു പിടിച്ചു, ഒരു ക്‌ളീഷേ HOD, കുറച്ചു മെലിഞ്ഞു അധികം ഉയരം ഇല്ലാതെ കുറച്ചു താടി വളർത്തി ഒരു കണ്ണട വച്ച ആൾ ഞാനും ബോർഡിലേക്ക് ഒന്നുകൂടെ നോക്കി JABBAR P.A, HOD MECHANICAL ENGINEERING എന്തായാലും അനുവാദം ചോദിക്കാതെ കയറുന്നതു മോശം അല്ലെ... " sir may i come in sir " "അതിനു

💬 Comments

View all comments