Chapter Title : പ്രാണേശ്വരി [പ്രൊഫസർ]
എനിക്കില്ല
അവനു ഓരോ സ്ഥലത്തും ഓരോ പേരുകൾ ആയിരുന്നു ഇപ്പൊ അവസാനം അത് പാറ്റ എന്ന പേരിൽ എത്തിനിക്കുന്നു.
ഒരു വേതാളത്തെ പോലെ അന്ന് എന്റെ കൂടെ കൂടിയവനാ ഇതുവരെ പോയിട്ടില്ല,
***********
പിന്നെയും വർഷങ്ങൾ കടന്നുപോയി +2 കഴിഞ്ഞു
2012 june 27 ഇന്നാണ് ഞാൻ ആ കോളേജ് ആദ്യമായി കാണുന്നത് അപ്പോഴും എന്റെ കൂടെ അവൻ ഉണ്ടായിരുന്നു,
"പൊന്നു മോനെ ഇവിടെയാണ് ഇനി 3കൊല്ലം "
അവൻ അവന്റെ സന്തോഷം മുഴുവൻ പുറത്തു കാണിച്ചു
" ശരിയാ ഇനീപ്പോ എന്നും വീട്ടിൽ പോകണ്ട പഠിക്കു പഠിക്കു എന്നുള്ള വഴക്ക് കേക്കണ്ട എന്ത് സുഖമായിരിക്കും അല്ലെ "
ഞാനും പറഞ്ഞു
കേറുമ്പോൾ തന്നെ കാണുന്നത് ഒരു തുരുമ്പെടുത്തു വീഴാറായ കോളേജ് ഗേറ്റ് ആണ്, GOVT.POLYTECHNIC COLLEGE k******m ആ ബോർഡിൽ കുറച്ചു നേരം നോക്കി നിന്നു,
റോഡിൽ മുഴുവൻ ഞാൻ അന്ന് ചെയ്ത പോലെ എഴുതി കൂട്ടിയിരിക്കുന്നു ചെറിയ മാറ്റങ്ങൾ മാത്രം ഞാൻ എഴുതിയിരുന്നത് രേഷ്മ എന്നായിരുന്നു എങ്കിൽ ഇവിടെ മുഴുവൻ പാർട്ടികളുടെ പേരാണ്, ഞാൻ എഴുതിയിരുന്നത് കല്ലു കൊണ്ടായിരുന്നു എങ്കിൽ ഇവിടെ അത് വൈറ്റ് സിമന്റ് ആയി
സൈഡിൽ ഉള്ള തണൽ മരങ്ങളിൽ മുഴുവൻ തോരണങ്ങൾ പോലെ പാർട്ടി കോടികൾ തൂങ്ങി കിടക്കുന്നു
കോളേജ് തുടങ്ങി ഒരാഴ്ച ആയതിനാലാവാം ഞങ്ങളെ പാർട്ടികളുടെ പേരിൽ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല,
ഗേറ്റ് കടന്നു പോകുമ്പോൾ വലതു ഭാഗത്തു കാന്റീൻ,
കാന്റീൻ കണ്ടപ്പോളെ ഉറപ്പിച്ചു ക്ലാസ്സിൽ ഇരിക്കുന്ന സമയത്തേക്കാൾ കൂടുതൽ ഇനി ഇവിടായിരിക്കും എന്ന്
കാന്റീനും കടന്നു കോളേജിന്റെ
💬 Comments
View all comments