Chapter Title : പ്രായം 4 [Leo]
അവൾ തുള്ളിച്ചടി റൂമിലോട്ടു പോയി..
അമ്മാവൻ - മോനെ അതൊന്നും കാര്യമാക്കല്ലേ എലാം ശരിയാവും എന്നു പറഞ്ഞു.........
അവിടെ ഇരുന്നു അവരോടു കുറച്ചു സംസാരിച്ച ശേഷം അമ്മായി ഫുഡ് എടുത്തു വച്ചു... അവൾക് വേണ്ടാന്ന് പറഞ്ഞു.....
അമ്മാവൻ - എന്നാലും അവൾക്കു വിശക്കുലെ... നീ പോയി വിളിക്കു...
അമ്മായി - നിങ്ങളാണ് ഒന്നേ ഉള്ളു എന്നു പറഞ്ഞു അവളെ ഇങ്ങനെ വഷളാക്കുന്നെ... പട്ടിണി കിടക്കട്ടെ...
പുറത്തു നിന്ന് KFC തിന്നത് ഞാനും പറഞ്ഞില്ല...
ഞാൻ കുറച്ചു കഴിച്ചിട്ട് മതിന്നു പറഞ്ഞു... റൂമിലേക്ക് പോയി...
റൂമിൽ അവളപ്പോൾ നിഖിയുമായി സംസാരിക്കുക ആയിരുന്നു... എന്നെ കണ്ടപ്പോ പിന്നെ നാളെകാണാന്നു പറഞ്ഞു ഫോൺ വച്ചു..
" അതെന്താ... സംസാരിക്കാമായിരുന്നിലെ.. "
പാറു - മച്ചും... കഴിഞ്ഞു, നാളെ അവിടെ പോകുന്നിണ്ടാലോ പിന്നെന്താ...
" വിശക്കുനിണ്ടോ നിനക്ക്... വല്ലോം വേണേൽ വേം പോയി കഴിച്ചോ... നല്ല ടേസ്റ്റ് ഇണ്ട്. "
പാറു - ഓ എനിക്കൊന്നു വേണ്ടാ...
മ്മും... ആഹ് എല്ലു പോലും ബാക്കി വക്കാതെ അല്ലെ അവിടെന്ന് കഴിച്ചത്... ഞാൻ മനസ്സിൽ പറഞ്ഞു
പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു...
ഞാൻ ചെരിഞ്ഞു ആണ് കിടക്കുന്നത്... ഉറക്കം പിടിച്ചു വരുമ്പോ ആണ് പാറു അത് ചോദിച്ചത്..
പാറു - നല്ല കുട്ടീ ലെ....
ഞാൻ ഉറക്കച്ചടവിൽ.. അത് അത്ര കേട്ടില്ല..
പാറു - നിധി, ന്താ ഒന്നും പറയാത്തെ...
" മ്മും....ന്താ..... "
പാറു - അല്ല നല്ല കുട്ടിയല്ലെന്നു...
" ആര്..... "
പാറു - അരുണിമ..
" മും...
💬 Comments
View all comments