Chapter Title : പ്രായം 4 [Leo]
ഒന്നിങ്ങു വന്നേ.
" ഹം.. എന്താ.. "
നിഖി - അവൾ പറയൂകാ ഞാൻ ചതിച്ചെന്ന്..
" എന്ത്നു "
പാറു - നീ, ന്റെ കൂടെ വരുന്നത് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞു. നീ അവളോട് പറഞ്ഞില്ല ജോലി കിട്ടിക്കഴിനാൽ കൂട്ടുമെന്ന്.
" ഇല്ല.. "
നിഖി - ആതാണ്, ഹും ഞാൻ എന്തായാലും പറഞ്ഞു മോനെ.. നിനക്ക് വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. പറഞ്ഞ വാക്കു പാലിക്കണം.
" ശരി മാഡം... "
നിഖി - പിന്നെ നാളെ ഏട്ടന്റെ വീട്ടിൽ കൊണ്ടുവിടണം. രണ്ട് മൂന്ന് ദിവസം അവിടെ നിന്നിട്ട് വരും..
" ഓക്കെ... "
അപ്പോഴാണ്... പാറു വന്നത്,
നിഖില - പാറു, ചേട്ടന്റെ വീട്ടിൽ പോകും, നീയും വരണം ഇവന്റെ കൂടെ കൊണ്ടുവിടാൻ...
പാറു - ഇല്ല.
എടുത്തടിച്ച പോലെ പറഞ്ഞിട്ട് അവൾ അപ്പുറം പോയി...
നിഖില - എന്നോട് ദേഷ്യത്തിൽ ആണ്.. നീ പോകുന്നത് പറയാത്തതിന്റെ.. എന്തായാലും അവളും വരും നാളെ... നിനക്ക് അവളെ കൂട്ടാൻ മടി വല്ലതും ഉണ്ടോ..
" ഇല്ലേ... കൂട്ടികൊള്ളാമെ.. "
അന്നത്തെ ദിവസം രാത്രി കിടക്കാൻ നേരം...
" അധെയ്യ്... നാളെ.. ചേച്ചിയെ കൊണ്ടുവിടാൻ പോകുമ്പോൾ പാറു വരൂലെ..."
അവൾ ഒന്നും പറയാതെ അങ്ങനെ കിടന്ന്..
" ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത ഒരു ഭാര്യ ആണലോ ദൈവമെ എനിക്ക് നീ തന്നത്.."
അവൾ വീണ്ടും ഒന്നും മറുപടി പറഞ്ഞില്ല... അതുകൊണ്ട് ഞാൻ മുൻപത്തെ പോലെ പോകുന്ന സമയം ഓർമപ്പെടുത്തി..
💬 Comments
View all comments